TopTop
Begin typing your search above and press return to search.

ചരിത്ര ടെസ്റ്റിൽ ബംഗ്ലാദേശ് 106 റണ്‍സിന് പുറത്ത്, പിങ്ക് പന്തിനെ വരുതിയിലാക്കി ഇന്ത്യ

ചരിത്ര ടെസ്റ്റിൽ ബംഗ്ലാദേശ് 106 റണ്‍സിന് പുറത്ത്, പിങ്ക് പന്തിനെ വരുതിയിലാക്കി ഇന്ത്യ

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നടന്ന ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തകർന്ന് അടിഞ്ഞ് ബംഗ്ലാദേശ്. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഒന്നാം ഇന്നിങ്‌സിൽ 106 റൺസ് മാത്രമാണ് പിഹ്ക് ബോളിൽ ബംഗ്ലാദേശിന് സ്വന്തമാക്കാനായത്. 30.3 ഓവര്‍ മാത്രമായിരുന്നു ബംഗ്ലാദേശ് ബാറ്റ് ചെയ്തത്. അതേസമയം, ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ഓപ്പണർ മായങ്ക് അഗർവാൾ ആണ് പുറത്തായത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് പിന്നിട്ടിട്ടുണ്ട്. റോഹത് ശർമയും ചേതേശ്വർ പൂജാരയുമാണ് ഇപ്പോൾ ക്രീസിൽ.

പിങ്ക് പന്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രകടനം കാഴ്ചവച്ച ഇഷാന്ത് ശര്‍മയാണ് ബംഗ്ലാദേശിനെ പിടിച്ച് കെട്ടാൻ ചുക്കാൻ പിടിച്ചത്. ഏഴാം ഓവറില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഇമ്രുള്‍ കയെസിനെ (4) പുറത്താക്കി ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ വിക്കറ്റ് ഇഷാന്ത് ശര്‍മ സ്വന്തം അക്കൗണ്ടിൽ ചേർത്തു. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി. മൽസരത്തിനിടെ ഇഷാന്തിന്റെ പന്ത് ഹെല്‍മറ്റിലിടിച്ച് ലിട്ടണ്‍ ദാസ് കളിമതിയാക്കി മടങ്ങുകയും ചെയ്തു. മെഹ്ദി ഹസനാണ് പകരം ബാറ്റിങ്ങിനിറങ്ങിയത്.

A pumped up @ImIshant after he picks up his 5-wkt haul in the #PinkBallTest.#TeamIndia pacers have bowled out Bangladesh for 106 runs in the first innings. pic.twitter.com/Z3k0yvEwlM
— BCCI (@BCCI) November 22, 2019

ഷദ്മാന്‍ ഇസ്ലാം (29), ലിട്ടണ്‍ ദാസ് (24 റിട്ടയേര്‍ഡ് ഹര്‍ട്ട്), നയീം ഹസ്സന്‍ (19) എന്നിവര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കണ്ടത്. പിങ്ക് പന്തിന്റെ പേസും വേരിയേഷനും മനസിലാക്കുന്നതില്‍ പ്രതിസന്ധി നേരിട്ടതോടെ കളി ഇന്ത്യയുടെ വരുതിയിലേക്ക് എത്തുകയായിരുന്നു. ഇമ്രുള്‍ കയെസ് (4), ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് (0), മുഹമ്മദ് മിഥുന്‍ (0), മുഷ്ഫിഖുര്‍ റഹീം (0), മഹ്മദുള്ള (6), എബാദത്ത് ഹുസൈന്‍ (1), അബു ജായെദ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാട്ടില്‍ തുടര്‍ച്ചയായ 12-ാം ടെസ്റ്റ് പരമ്പര വിജയമുറപ്പാക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് അനുകൂലമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.

Next Story

Related Stories