TopTop

നായകപദവി ഒഴിയാമെന്ന് വില്യംസണ്‍;'ജയ പരാജയങ്ങള്‍ നോക്കിയല്ല മികവ് അളക്കേണ്ടത്', പിന്തുണയുമായി കോഹ്‌ലി

നായകപദവി ഒഴിയാമെന്ന് വില്യംസണ്‍;

ന്യൂസിലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരം ഓക്‌ലന്‍ഡില്‍ ഇന്ന് നടക്കുകയാണ്. ഇതിനിടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ നായകപദവി ഒഴിയാന്‍ താന്‍ തയാറാണെന്ന് കെയ്ന്‍ വില്യംസണ്‍ അറിയിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടമായതാണ് വില്യംസണെ സമ്മര്‍ദത്തിലാക്കിയത്. എന്നാല്‍ കെയ്ന്‍ വില്യംസണ്‍ നായക പദവിയില്‍ തുടരണമെന്നാവശ്യപ്പട്ട് വില്യംസണ് പിന്തുണ നല്‍കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 2016ലാണ് വില്യംസണ്‍ ന്യൂസിലന്‍ഡ് നായകസ്ഥാനം ഏറ്റെടുത്തത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ എല്ലാ ടെസ്റ്റിലും വന്‍ പരാജയം ഏറ്റ് വാങ്ങിയതോടെ വില്യംസണെതിരെ വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. താരം നാല് ഇന്നിംഗ്‌സില്‍ 57 റണ്‍സ് മാത്രം നേടിയതും തിരിച്ചടിയായി. നിര്‍ബന്ധം കൊണ്ട് നായകപദവിയില്‍ തുടരുന്നതുപോലെയാണ് വില്യംസന്റെ സമീപനമെന്ന് മുന്‍ നായകന്‍ ബ്രെണ്ടന്‍ മക്കല്ലവും വിമര്‍ശിച്ചു. ഈ സാഹചര്യത്തിലാണ് കെയ്ന്‍ വില്യംസണ്‍ നായക സ്ഥാനം ഒഴിയാന്‍ താന്‍ സന്നദ്ധനാണെന്ന് അറിയിച്ചത്.

നായകപദവി ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ടീമിന് നല്ലതെങ്കില്‍ മറ്റൊരു നായകന് കീഴില്‍ കളിക്കാന്‍ തയ്യാറെന്നും വില്യംസണ്‍ വ്യക്തമാക്കി. ജയത്തിന്റെയും തോല്‍വിയുടെയും കണക്കുകള്‍ കൊണ്ട് മാത്രമല്ല നായകന്റെ മികവ് അളക്കേണ്ടതെന്ന പ്രസ്താവനയുമായി വിരാട് കോലി വില്യംസണെ പിന്തുണച്ചു. ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡിനെ എത്തിച്ച നായകനെ സമ്മര്‍ദത്തിലാക്കരുതെന്നും കോലി ഉപദേശിച്ചു.


Next Story

Related Stories