TopTop
Begin typing your search above and press return to search.

'എല്ലാ ടെസ്റ്റിലും ഇത് സംഭവിച്ചു'; ഇന്ത്യക്കെതിരായ തോല്‍വിയെ ന്യായീകരിച്ച് ഫാഫ് ഡുപ്ലെസി

എല്ലാ ടെസ്റ്റിലും ഇത് സംഭവിച്ചു; ഇന്ത്യക്കെതിരായ തോല്‍വിയെ ന്യായീകരിച്ച് ഫാഫ് ഡുപ്ലെസി

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വന്‍ തോല്‍വി വഴങ്ങിയ ശേഷം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി തോല്‍വിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരേ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ദയനീയമായി പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരാജയത്തിന് കാരണമായി ഡ്യൂപ്ലസി പറയുന്നത് ടോസ് ലഭിക്കാതിരുന്നതാണെന്നാണ്. തുടര്‍ച്ചയായി മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ടതോടെ ടീം സമ്മര്‍ദത്തിലായി. ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു ഫാഫ് ഡുപ്ലെസി പറഞ്ഞു.

'എല്ലാ ടെസ്റ്റിലും ഇന്ത്യ ആദ്യം ബാറ്റുചെയ്യും. 500 റണ്ണടിക്കും. ഡിക്ലയര്‍ ചെയ്യും. എന്നിട്ട് ഇരുട്ടാവുമ്പോള്‍ ഞങ്ങളുടെ മൂന്നു വിക്കറ്റും വീഴ്ത്തും. മൂന്നാം ദിവസമാകുമ്പോഴേക്കും ഞങ്ങള്‍ സമ്മര്‍ദത്തിലാവും. കോപ്പി ആന്‍ഡ് പെയ്സ്റ്റ് പോലെ എല്ലാ ടെസ്റ്റിലും ഇത് സംഭവിച്ചു'' പരമ്പര തോല്‍വിക്ക് ശേഷം-ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. മൂന്നു ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. പൊതുവേ ദുര്‍ബലാവസ്ഥയിലായിരുന്ന തങ്ങളെ ഇത് തീര്‍ത്തും തളര്‍ത്തിയതായി ഡുപ്ലെസി പറഞ്ഞു. തുടര്‍ച്ചയായി ടോസുകള്‍ നഷ്ടപ്പെട്ടതോടെ മൂന്നാം ടെസ്റ്റില്‍ ടോസ് ഭാഗ്യത്തിനായി തെംബ ബാവുമയെ ക്യാപ്റ്റന്‍ പറഞ്ഞുവിട്ടു. പക്ഷേ, ഫലമുണ്ടായില്ല. ഡുപ്ലെസിയുടെ ഈ തീരുമാനത്തെ മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതോടെ ടെസ്റ്റില്‍ ടോസ് സമ്പ്രദായം നിര്‍ത്തണമെന്നും സന്ദര്‍ശകടീമിന് സ്ഥിരമായി ടോസ് അനുവദിക്കണമെന്നും ഡുപ്ലെസി നിര്‍ദേശിച്ചിരുന്നു.


Next Story

Related Stories