TopTop
Begin typing your search above and press return to search.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അവസാന ഏകദിനം ഇന്ന് കട്ടക്കില്‍, പരമ്പര ആര് നേടും?

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അവസാന ഏകദിനം ഇന്ന് കട്ടക്കില്‍, പരമ്പര ആര് നേടും?

ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് കട്ടക്കില്‍ നടക്കും. ആദ്യ ഏകദിനത്തിലെ പരാജയത്തിന് ശേഷം രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിന് ഒപ്പത്തിനൊപ്പമെത്തിയിരിക്കുകയാണ്. വിശാഖപ്പട്ടണത്ത് ഇന്ത്യയുടെ ബൌളിംഗ് നിരയും ബാറ്റിംഗ് നിരയും തിളങ്ങിയപ്പോള്‍ 107 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏറെ ആത്മവിശ്വാസത്തിലാണ്.

മൂന്നാം ഏകദിനത്തില്‍ ചെറിയ മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ദീപക് ചഹറിന് പകരം നവ്ദീപ് സൈനിയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ച വിശാഖപട്ടണത്ത് നടന്ന നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ദീപക്കിന് നടുവിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ മൂന്നാം ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയത്. താരത്തിന് വിശ്രമം ആവശ്യമാണെന്നാണ് മെഡിക്കല്‍ ടീം അറിയിച്ചിരിക്കുന്നത്.

സാധ്യത ടീം. വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (ഡബ്ല്യുകെ), ശിവം ദുബെ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമീ, നവ്ദീപ് സൈന

വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് ടി 20 പരമ്പര 2-1 ന് തോറ്റെങ്കിലും ഏകദിന പരമ്പരയിലെ അവസാന മത്സരം വിജയിച്ച് 17 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെ ആദ്യ പരമ്പര വിജയം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. കട്ടക്കിലെ ഒരു ജയം 2002 ന് ശേഷം ഇന്ത്യയില്‍ അവരുടെ ആദ്യ ഏകദിന ബഹുമതികള്‍ ഉറപ്പിക്കും, മുന്‍ മത്സരത്തില്‍ തിളങ്ങിയ ഹെറ്റമെയറും ഹോപിലും പ്രതീക്ഷ അര്‍പ്പിച്ചാക്കും അവര്‍ ഇറങ്ങുക.

വെസ്റ്റ് ഇന്‍ഡീസ്: കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചേസ്, ഷെല്‍ഡന്‍ കോട്രെല്‍, ഷിമ്രോണ്‍ ഹെറ്റ്മിയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിംഗ്, എവിന്‍ ലൂയിസ്, കീമോ പോള്‍, ഖാരി പിയറി, നിക്കോളാസ് പൂരന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍


Next Story

Related Stories