TopTop
Begin typing your search above and press return to search.

സിക്‌സറിച്ച് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ

സിക്‌സറിച്ച് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ

ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ്മ പുതിയ നേട്ടത്തിലെത്തിയിരിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്സര്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 354-ാം രാജ്യാന്തര മത്സരത്തിലാണ് രോഹിത്ത് റെക്കോര്‍ഡ് കുറിച്ചത്. ലോകത്ത് ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍ ആണ് രോഹിത്. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലും പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയും നേരത്തെ ഈ നേട്ടത്തിലെത്തിയിരുന്നു. ഗെയില്‍ 534ഉം അഫ്രീദി 476ഉം സിക്സര്‍ നേടിയിട്ടുണ്ട്.

ഇന്ത്യക്കെതിരെ പരമ്പര മോഹിച്ചിറിങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, എന്നിവരുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് തിരിച്ചടിയായി. മുംബൈയില്‍ 67 റണ്‍സ് ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 240/3, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 173/8. കെ എല്‍ രാഹുല്‍(56 പന്തില്‍ 91), രോഹിത് ശര്‍മ്മ(34 പന്തില്‍ 71), വിരാട് കോലി(29 പന്തില്‍ 70*) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. കെ എല്‍ രാഹുല്‍ കളിയിലെയും വിരാട് കോലി പരമ്പരയിലെയും താരമായി.

Next Story

Related Stories