TopTop
Begin typing your search above and press return to search.

പരമ്പര പിടിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ; ടോസ് വെസ്റ്റ് ഇന്‍ഡീസിന്

പരമ്പര പിടിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ; ടോസ് വെസ്റ്റ് ഇന്‍ഡീസിന്

പരമ്പര പിടിക്കാന്‍ ലക്ഷ്യമിട്ട ഇന്ത്യക്ക് തിരിച്ചടിയായി രണ്ടാം ഏകദിനത്തിലും ടോസ് ഭാഗ്യം വെസ്റ്റ് ഇന്‍ഡീസിന്. ആദ്യ ഏകദിനത്തിലെ ജയം ആവര്‍ത്തിക്കാനുറച്ച് ടോസ് നേടിയ പൊള്ളാര്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് ചേയ്സ് ചെയ്യുന്ന ടീമിനാണ് വിജയ സാധ്യത കൂടുതല്‍. 280 റണ്‍സാണ് വിശാഖപട്ടണത്തെ ശരാശരി സ്‌കോര്‍.

ബൂമ്ര, ഭുവി, ഹര്‍ദിക് എന്നിവരില്ലാതെ ഇറങ്ങേണ്ടി വരുന്നത് വിന്‍ഡിസിനെതിരായ ഏകദിനത്തില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലവിളി തന്നെയാണ്. ടോസ് നേടിയാല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് കോഹ്‌ലി പറഞ്ഞത്. ബാറ്റിംഗിന് പിച്ച് അനുകൂലമായതിനാല്‍ മുന്‍ നിര ബൗളര്‍മാരുടെ അസാനിധ്യം ഇന്ത്യയെ വലക്കും.

ഇന്നത്തെ മത്സരത്തില്‍ പ്ലേയിങ് ഇലവനിലേക്ക് ഷര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുബെയ്ക്ക് പകരമാണ് ഷര്‍ദുല്‍ ടീമിലേക്ക് എത്തിയത്. അരങ്ങേറ്റ ഏകദിനം കളിച്ച ദുബെയ്ക്ക് ബാറ്റിങ്ങില്‍ അവസാന ഓവറുകളിലും, ബൗളിങ്ങിലും മികവ് കാണിക്കാനായിരുന്നില്ല. കുല്‍ച സഖ്യത്തെ ഇന്ത്യ തിരികെ കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ രണ്ടാം ഏകദിനത്തിലും ചഹലിനെ ഒഴിവാക്കി. ഷമിക്കും, ദീപക് ചഹറിനും ഒപ്പം ഷര്‍ദുല്‍ ചേരും. കേദാര്‍ ജാദവും, രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിന്‍ഡിസ് ഇലവനിലേക്ക് ലെവിസ് തിരികെ എത്തി.

ചെന്നൈയിലെ പിച്ചില്‍ ഇന്ത്യ ഉയര്‍ത്തിയ 288 ഭേദപ്പെട്ട സ്‌കോര്‍ ആയിരുന്നെങ്കിലും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ചെന്നൈയിലെ ഓര്‍മ ആശങ്കയാണ്. ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും രാഹുല്‍ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്.ദീപക് ചഹര്‍, കുല്‍ദീപ്, മുഹമ്മദ് ഷമി എന്നിങ്ങനെ മൂന്ന് സ്പെഷ്യലൈസ്ഡ് ബൗളര്‍മാര്‍ മാത്രമായാണ് ഇന്ത്യ ചെന്നൈയില്‍ ഇറങ്ങിയത്.

Next Story

Related Stories