TopTop
Begin typing your search above and press return to search.

ബാറ്റിംഗിലും ബോളിംഗിലും റെക്കോര്‍ഡുകള്‍; ആരാധകരെ ത്രസിപ്പിച്ച അവസാന ഏകദിനം

ബാറ്റിംഗിലും ബോളിംഗിലും റെക്കോര്‍ഡുകള്‍; ആരാധകരെ ത്രസിപ്പിച്ച അവസാന ഏകദിനം

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ആരാധകരെ ആവേശത്തിലാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ജയമൊരുക്കിയതില്‍ നിര്‍ണായകമായത് രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിയും സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഹാട്രിക്കുമണെന്ന് പറയാം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ഇന്ത്യന്‍ താരങ്ങള്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ ടീം ഇന്ത്യയുടെ ശക്തി വീന്‍ഡീസ് പട കണ്ടറിഞ്ഞു. രോഹിതും രാഹുലും ഓപ്പണിങ് വിക്കറ്റില്‍ നേടിയ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിന് പിന്നാലെ മധ്യനിരയില്‍ യുവതാരങ്ങളായ ശ്രേയസ് അയ്യരും ഋഷഭ് പന്തും പുറത്തെടുത്ത വെടിക്കെട്ട് ഇന്നിങ്സ് ആരാധകര്‍ക്ക് വലിയ വിരുന്നൊരുക്കി.

രോഹിത്- രാഹുല്‍ കൂട്ടുകെട്ടിന് ശേഷം ശ്രേയസ്സ് അയ്യര്‍- ഋഷഭ് പന്ത് കൂട്ടുകെട്ട് വെടിക്കെട്ട് തന്നെ ആയിരുന്നു. 44-ാം ഓവറിലെ മൂന്നാം പന്തില്‍ രോഹിത് ശര്‍മ പുറത്തായപ്പോഴാണ് ശ്രേയസ്സിന് കൂട്ടായി ഋഷഭ് എത്തിയത്. ആദ്യ മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഋഷഭ് പുറത്താകുമ്പോള്‍ 16 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു. ശ്രേയസ് നേടിയത് 32 പന്തില്‍ 53 റണ്‍സും. അല്‍സാരിയുടെ 45 ാം ഓവറില്‍ രണ്ട് സിക്സ് അടിച്ചാണ് ഋഷഭ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ 46-ാം ഓവറില്‍ രണ്ട് സിക്സും മൂന്നു ഫോറുമടക്കം ഋഷഭ് 24 റണ്‍സടിച്ചു. എല്ലാം എണ്ണം പറഞ്ഞ ഷോട്ടുകള്‍. ഓവര്‍ കഴിഞ്ഞപ്പോള്‍ ഋഷഭ് 13 പന്തില്‍ 38!. റോസ്റ്റണ്‍ ചേസ് എറിഞ്ഞ 47-ാം ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത് 31 റണ്‍സാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരോവറില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്.

ഓവറിലെ ആദ്യ പന്ത് ബൈ, ഒരു റണ്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ഓടിയെടുത്തു. അമ്പയര്‍ നോബോളും വിളിച്ചു. എന്നാല്‍, ഫ്രീഹിറ്റില്‍ പന്തിന് ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് അയ്യരുടെ കളിയായിരുന്നു. അടുത്ത അഞ്ചു പന്തുകളില്‍ പിറന്നത് നാലു സിക്സും ഒരു ഫോറും ആ ബാറ്റില്‍ നിന്ന് പിറന്നു.ഋഷഭ്-ശ്രേയസ് കൂട്ടുകെട്ട് 24 പന്തില്‍ നേടിയത് 73 റണ്‍സ്.

വിന്‍ഡീസ് ഇന്നിംഗ്‌സില്‍ 33ാം ഓവറിന്റെ അവസാനത്തെ മൂന്ന് പന്തുകളില്‍ ഷായ് ഹോപ്പ് (78), ജെയ്സന്‍ ഹോള്‍ഡര്‍ (11), അല്‍സാരി ജോസഫ് (0) എന്നിവരെ പുറത്താക്കിയ സ്പിന്നര്‍ കുല്‍ദീപ് യാദവ് രാജ്യാന്തര ഏകദിനത്തില്‍ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ബോളര്‍ എന്ന നേട്ടം സ്വന്തമാക്കി. 2017ല്‍ ഓസ്ട്രേലിയയ്ക്കെതിരെ കൊല്‍ക്കത്തയിലും കുല്‍ദീപ് ഹാട്രിക് നേടിയിരുന്നു. മത്സരത്തില്‍

107 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. സെഞ്ചുറി നേടിയ രോഹിത് ശര്‍മ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷം ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. ഇതിനൊപ്പം ഒരു കലണ്ടര്‍ വര്‍ഷം 10 സെഞ്ചുറികള്‍(ടെസ്റ്റിലും ഏകദിനത്തിലുമായി) നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി.

മത്സരത്തില്‍ ചരിത്രത്തിലാദ്യമായി ഒരു ഏകദിന മത്സരത്തില്‍ ഗോള്‍ഡണ്‍ ഡക്കായി ഇരു ടീമിന്റെ നായകരും. വിശാഖപട്ടണം ഏകദിനത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വിന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പെള്ളാര്‍ഡും നാണക്കേടിന്റെ റെക്കോര്‍ഡിലെത്തിയത്.

CR7 jumped 5 minutes earlier before even the defender decides what to do 😂 #Ronaldo #Cristiano #GOAT pic.twitter.com/EKWVLS8qSO
— Kelvin NaiBei (@NaiBlogger) December 19, 2019

Next Story

Related Stories