TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരും സ്വന്തമാക്കാത്ത നേട്ടത്തിനരികെ വിരാട് കോഹ്‌ലി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരും സ്വന്തമാക്കാത്ത നേട്ടത്തിനരികെ വിരാട് കോഹ്‌ലി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തില്‍ ആറ് റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ സ്വദേശത്ത് 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കോഹ്‌ലിയെ തേടിയെത്തും. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലും(1430), കോളിന്‍ മണ്‍റോയും(1000) മാത്രമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

അന്താരാഷ്ട്ര ടി20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് കഴിഞ്ഞ മത്സരത്തില്‍ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ മറികടന്നായിരുന്നു നേട്ടം. കോഹ്‌ലി 2,563 റണ്‍സുമായും രോഹിത് 2,562 റണ്‍സുമായുമാണ് മത്സരിക്കുന്നത്. മുംബൈയില്‍ ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ടീം ഇന്ത്യ ടി20 പരമ്പര നേടാം. രാത്രി ഏഴിനാണ് മത്സരം.

Next Story

Related Stories