TopTop
Begin typing your search above and press return to search.

യാത്രാബത്തയില്ലാതെ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം കുടുങ്ങി; ബിസിസിഐക്ക് വിമര്‍ശനം

യാത്രാബത്തയില്ലാതെ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം കുടുങ്ങി; ബിസിസിഐക്ക് വിമര്‍ശനം

ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളില്‍ ഒന്നാണ് ബിസിസിഐ. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പോയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് യാത്രാബത്ത നല്‍കാന്‍ ബിസിസിഐ തയാറായില്ലെന്ന റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി20 മത്സരങ്ങള്‍ക്കുമായിട്ടാണ് ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പറന്നത്. ബിസിസിഐയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജരും വനിതാ ടീമിന്റെ ചുമതലക്കാരനും മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനുമായ സബ കരീം വരുത്തിയ വീഴ്ചയാണ് കളിക്കാരെ പെരുവഴിയിലാക്കിയതെന്നാണ് ആക്ഷേപം.

പുതിയ സമിതി ബിസിസിഐ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പാണ് സംഭവം. ഇടക്കാല സമിതിയുടെ കീഴിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്. ടീമിനുള്ള ബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ ചാര്‍ജുള്ള മുന്‍ ഇന്ത്യന്‍ താരം സബാ കരീം ഇടക്കാല സമിതിയെ സമീപിച്ചു. സെപ്റ്റംബര്‍ 23നാണ് ബത്ത ആവശ്യപ്പെട്ട് ആദ്യ മെയ്ല്‍ അയച്ചത്. പിന്നീട് അതേമാസം 25ന് വീണ്ടും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഒക്ടോബര്‍ 24വരെ ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ല. ഇതിനിടെ ഇന്ത്യന്‍ ടീം വിന്‍ഡീസിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഒടുവില്‍ കളിക്കാര്‍ വിദേശമണ്ണില്‍ പണമില്ലാതെ വലഞ്ഞതിനുശേഷം ഒക്ടോബര്‍ 30നാണ് അവരുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറിയത്. പണമില്ലാതെ വിന്‍ഡീസില്‍ കുടുങ്ങി കിടക്കുകയായിരുന്നു ടീമിന് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.

സംഭവം പുറത്തായതോടെ ബിസിസിഐ നിലപാടിനെതിരെ ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിസിസിഐ രണ്ട് ടീമിന്റെയും കാര്യത്തില്‍ വ്യത്യസ്ത മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത്. വനിതാ ടീമായതുകൊണ്ടാണ് ഇത്തരം അശ്രദ്ധയെന്നും പുരുഷ ടീം ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നുമാണ് സംസാരം. എന്നാല്‍ പുതിയ കമ്മിറ്റി അധികാരമേറ്റെടുത്തതോടെ കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടന്നുവെന്ന് ബിസിസിഐ ഭാരവാഹി പറഞ്ഞു. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസില്‍ കളിക്കുന്നത്. നവംബര്‍ ഒന്നിന് നോര്‍ത്ത് സൗണ്ടിലാണ് ആദ്യ ഏകദിനം.

Next Story

Related Stories