TopTop
Begin typing your search above and press return to search.

ടി20 ലോകകപ്പ്; അവസാന പന്തില്‍ ഇന്ത്യക്ക് ജയം, സെമി പ്രവേശം

ടി20 ലോകകപ്പ്; അവസാന പന്തില്‍ ഇന്ത്യക്ക് ജയം, സെമി പ്രവേശം

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ ടി20 വനിതാ ലോകകപ്പ് സെമി ഫൈനലില്‍ കടന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യ കിവീസിനെ തോല്‍പിച്ചത്. ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യ 8ന് 133 റണ്‍സെടുത്തു ന്യൂസിലന്റിന്റെ മറുപടി ബാറ്റിംഗ് 129ല്‍ അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ-133-8 (20), ന്യൂസിലന്‍ഡ്-129/6 (20.0)

കൃത്യമായ ഇടവേളകളില്‍ ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം കയ്യിലാക്കുകയായിരുന്നു. ഇന്നിംഗ്‌സ് തുടങ്ങി കിവീസിന്റെ ആദ്യ മൂന്നു വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായതോടെ അവര്‍ 3ന് 34 എന്ന നിലയിലെത്തി. പിന്നീട് മാഡി ഗ്രീന്‍(23 പന്തില്‍ 24), കാത്തി മാര്‍ട്ടിന്‍(28പന്തില്‍ 25) എന്നിവര്‍ക്കൊപ്പം അമേലിയ കെറിന്റെ(19 പന്തില്‍ 34) ബാറ്റിംങും അവരെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചെങ്കിലും ജയിക്കാനായില്ല. അവസാന ഓവറില്‍ 16 റണ്‍സ് കീവിസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാനെത്തിയ ശിഖ പാണ്ഡെയെ ഹാര്‍ലി ജെന്‍സണ്‍ ബൗണ്ടറിയോടെയാണ് സ്വീകരിച്ചത്. അവസാന രണ്ട് പന്തില്‍ കിവീസ് ജയത്തിന് വേണ്ടിയിരുന്നത് എട്ട് റണ്‍സ് കെര്‍ ആദ്ദയ പന്ത് ബൗണ്ടറി പായിച്ചു. നിര്‍ണ്ണായക പന്ത് യോര്‍കര്‍ എറിഞ്ഞ പാണ്ഡെ കിവീസിനെ ഒരു ലെഗ്ബൈയില്‍ ഒതുക്കി രണ്ടാം റണ്ണിനോടിയ ഹാര്‍ലിയെ റണ്‍ ഔട്ടാക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഷെഫാലി വര്‍മ്മ 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം 46 റണ്‍സ് നേടിയത് ഇന്നിംഗസ് കരുത്തായി. സ്മൃതി മന്ദാന ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഫോമിലേക്കുയര്‍ന്നില്ല. 11 റണ്‍സ് മാത്രമാണ് നേടാനായത്. വിക്കറ്റ് കീപ്പര്‍ തനിയ ഭാട്ടിയ 23ഉം ജെമീമ റോഡ്രിഗസ് 10 റണ്‍സുമെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും(1) തിളങ്ങാനായില്ല. ദീപ്തി ശര്‍മ്മ എട്ടിലും വേദ കൃഷ്ണമൂര്‍ത്തി ആറിലും രാധ യാദവ് 14 റണ്‍സിലും പുറത്തായി. 14 പന്തില്‍ 10 റണ്‍സുമായി ശിഖ പാണ്ഡെ പുറത്താകാതെ നിന്നു.

Next Story

Related Stories