TopTop
Begin typing your search above and press return to search.

ഓസ്ട്രേലിയയില്‍ ധോണിയുടെയും സച്ചിന്റെയും ഈ റെക്കോര്‍ഡുകള്‍ കോഹ്‌ലി തകര്‍ക്കുമോ?

ഓസ്ട്രേലിയയില്‍ ധോണിയുടെയും സച്ചിന്റെയും ഈ റെക്കോര്‍ഡുകള്‍ കോഹ്‌ലി തകര്‍ക്കുമോ?

ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പരയാരംഭിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പുതിയ റെക്കോര്‍ഡുകളെ കുറിച്ചാകും ചര്‍ച്ച. ഓസീസിനെതിരെ മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്ചവെക്കുന്ന കോഹ്‌ലി ഇത്തവണയും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടേയും ഇതിഹാസതാരം സച്ചിന്‍ തെഡുല്‍ക്കറുടേയും വമ്പന്‍ റെക്കോര്‍ഡുകളുകളാണ് കോഹ്‌ലി ലക്ഷ്യമിടുന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ ഓസ്ട്രേലിയയില്‍ കോഹ്‌ലി ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുണ്ട്. ധോണിയുടെ നായകത്വത്തില്‍ കീഴില്‍ 40 ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിച്ചത്. ഇതില്‍ 14 എണ്ണം ജയിച്ചപ്പോള്‍ 21 കളികളില്‍ തോറ്റു. വിരാട് കോഹ്‌ലി 17 മത്സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ 11 ജയം സ്വന്തമാക്കിയിട്ടുണ്ട്. 6 തോല്‍വിയാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്. ഇക്കുറി 3 മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയാല്‍ കോഹ്‌ലിക്ക് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താം.

ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 9 സെഞ്ചുറികള്‍ സച്ചിന്‍ നേടിയിട്ടുണ്ട്. 8 സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്‌ലിക്ക് ഇത്തവണ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിച്ചേക്കും. ഏകദിന കരിയറിലാകെ സച്ചിന്‍ 49 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. പട്ടികയില്‍ 43 എണ്ണവുമായി വിരാട് കോഹ്‌ലി തൊട്ട് പിന്നിലുണ്ട്. ഓസ്ട്രേലിയയില്‍ സച്ചിന്‍ ആകെ 71 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 3077 റണ്‍സ് നേടി. വിരാട് കോഹ്‌ലി 40 കളികളില്‍നിന്നും 1910 റണ്‍സാണ് നേടിയത്.


Next Story

Related Stories