TopTop
Begin typing your search above and press return to search.

ടോക്കിയോവിലേക്കില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ വനിത ഹോക്കി മുന്‍ ക്യാപ്റ്റന്‍ സുനിത ലക്രയെ അറിയാം

ടോക്കിയോവിലേക്കില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ വനിത ഹോക്കി മുന്‍ ക്യാപ്റ്റന്‍ സുനിത ലക്രയെ അറിയാം

ഇന്ത്യന്‍ വനിത ഹോക്കി താരവും മുന്‍ ക്യാപ്റ്റനുമായ സുനിത ലക്ര വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കെയാണ്. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദപ്പെടാത്തതിനാലാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് സുനിത അറിയിച്ചത്. 2018 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചത് സുനിതയായിരുന്നു. ഈ വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും എന്നാല്‍ പരിക്കാണ് വില്ലനായതെന്നും 28-കാരിയായ സുനിത പറഞ്ഞു.ഇന്ത്യയ്ക്കായി 139 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2008 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന സുനിത 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 2016 ലെ റിയോ ഒളിംപിക്സിലും ലോകകപ്പിലും കളിച്ചിട്ടുണ്ട്.

2009 ലാണ് സുനിത ലക്ര ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. അതിനുശേഷം മികവ് കൊണ്ട് താരം ടീമിന്റെ നട്ടെല്ലായി മാറുകയായിരുന്നു. പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലും വനിതാ ഹോക്കി വേള്‍ഡ് ലീഗിലും ടീമിന്റെ ഭാഗമായിരുന്നു താരം. 2013 ല്‍ മലേഷ്യയിലെ ക്വാലാലാംപൂരില്‍ നടന്ന എട്ടാമത് വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2014ല്‍ സൗത്ത് കൊറിയയില്‍ നടന്ന 17ആമത് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

2015 ലെ ഹോക്ക്‌സ് ബേ കപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ഏറ്റുമുട്ടല്‍ ലക്രയുടെ അമ്പതാമത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു. ലക്ര ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തന്റെ നൂറാമത് അന്താരാഷ്ട്ര മത്സരം പൂര്‍ത്തിയാക്കി. പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലും 2016 റിയോ ഒളിമ്പിക്‌സിലും ശ്രദ്ധേയമായ പ്രകടനം നടത്തിയത് കരിയറില്‍ താരത്തിന് ഉയര്‍ച്ചയുടെ നാളുകള്‍ നേടി നല്‍കി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അവര്‍, അതില്‍ ചൈനയ്ക്കെതിരായ അവസാന മത്സരത്തില്‍ ടീം വിജയിച്ചു. 2017 ഓഗസ്റ്റില്‍, ഇന്ത്യ വനിതാ ദേശീയ ഫീല്‍ഡ് ഹോക്കി ടീമിന്റെ 15 ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി. 2018 മെയ് മാസത്തില്‍ കൊറിയയിലെ ഡോങ്ഹെ സിറ്റിയില്‍ ആരംഭിച്ച ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ലക്രയ്ക്ക് കൈമാറി, ടൂര്‍ണമെന്റില്‍ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് നയിച്ചു. ഒഡീഷ സ്വദേശിയായ ലക്രയുടെ പിതാവ് ഒരു കര്‍ഷകനായിരുന്നു. ആറു വയസ്സുള്ളപ്പോള്‍ ഹോക്കി പഠിക്കാനായി റൂര്‍ക്കേലയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എസ്എഐ) ചേരാന്‍ മകളെ അയച്ചു. ഈ സമയം നാട്ടില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഫുട്‌ബോള്‍ കളിച്ചിരുന്നപ്പോള്‍ ഫുട്‌ബോള്‍ ഒരു അപകടകരമായ കായിക വിനോദമാണെന്ന് വിശ്വസിച്ച് ഹോക്കി പരിശീലിപ്പിക്കുകയായിരുന്നു.


Next Story

Related Stories