TopTop
Begin typing your search above and press return to search.

ഐപിഎല്‍ എന്ന് നടക്കും? നിര്‍ണായക സൂചന നല്‍കി ബിസിസിഐ

ഐപിഎല്‍ എന്ന് നടക്കും? നിര്‍ണായക സൂചന നല്‍കി ബിസിസിഐ

ലോക്ഡൗണില്‍ കായിക മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഐപിഎല്‍ നടത്തുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി ബിസിസിഐ. മണ്‍സൂണിന് ശേഷമാവും ഐപിഎല്‍ പരിഗണിക്കുകയെന്നാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി പറഞ്ഞത്. ഇക്കാര്യത്തില്‍ ഐസിസി ട്വന്റി20 ലോകകപ്പ് എന്ന് നടത്തുമെന്നതിനനുസരിച്ചെ അന്തിമ തീരുമാനം എടുക്കാന്‍ കഴിയു. ട്വന്റി20 ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് മെയ് 27ന് നടക്കുന്ന ഐസിസി യോഗത്തിലാകും തീരുമാനം. ഇതില്‍ വരുന്ന തീരുമാനമായിരിക്കും ഐപിഎല്ലിന്റേയും ഭാവി നിര്‍ണയിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബറിലും നവംബറിലുമായാണ് ട്വന്റി20 ലോകകപ്പിന്റെ സമയം. കോവിഡിന്റെ സാഹചര്യത്തില്‍ ട്വന്റി20 ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യതകള്‍ മുന്‍പില്‍ വന്നാല്‍ ഈ സമയം ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ കളിക്കുന്നു എന്നതാണ് ഐപിഎല്ലിന്റെ പ്രത്യേകതയെന്നും രാഹുല്‍ ജോഹ്റി പറഞ്ഞു.

രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ മണ്‍സൂണ്‍ എത്തും. മണ്‍സൂണിന് ശേഷവും രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടേണ്ടതുണ്ട്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്തുക എന്നതും എളുപ്പമല്ലെന്ന് രാഹുല്‍ ജോഹ് റി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്ന താരങ്ങള്‍ ക്വാറന്റീനില്‍ പോവേണ്ടി വരും. പരിശീലനത്തിന് മുന്‍പും താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പോവണം എന്ന നിര്‍ദേശം വന്നാല്‍ ഐപിഎല്‍ പ്രായോഗികമാവുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഔദ്യോഗിക പരിശീലനം പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കൊറോണ സുരക്ഷിതത്വം പാലിച്ചുകൊണ്ട് താരങ്ങളുടെ യാത്ര, പരിശീലനം എന്നിവ ഏതു വിധത്തില്‍ ചിട്ടപ്പെടുത്തണമെന്നതാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സ്വന്തം വീടുകളിലെ സൗകര്യങ്ങളിലാണ് താരങ്ങളുടെ പരിശീലനം നടക്കുന്നത്. ഇതിനിടെ മുന്‍നിര താരങ്ങളെ പരിശീലനത്തിനായി വരുത്തുന്നില്ലെന്നും സൂചനയുണ്ട്. വിമാന സംവിധാനം ആകുന്ന മുറയ്ക്കാണ് എല്ലാവരും ചേരുന്ന പരിശീലനം നടത്തുക. സീസണിന്റെ ആരംഭത്തില്‍ ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. ജൂണിലെ പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു.


Next Story

Related Stories