TopTop
Begin typing your search above and press return to search.

താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; 2020 ഐപിഎല്‍ വ്യത്യസ്തമാകുന്നത് ഇങ്ങനെ

താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; 2020 ഐപിഎല്‍ വ്യത്യസ്തമാകുന്നത് ഇങ്ങനെ

കോവിഡ് -19 ന്റെ മധ്യത്തില്‍ ഈ വര്‍ഷം ഐപിഎല്‍ യുഎഇയില്‍ നടക്കുന്നത് കടുത്ത നിയന്ത്രണങ്ങളോടെയാണ്. സുരക്ഷ മാനദണ്ഡങ്ങളോടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ താരങ്ങള്‍ക്കും കാഴ്ചക്കാര്‍ക്കും ഏറെ വ്യത്യസ്തങ്ങള്‍ നിറഞ്ഞതായിരിക്കും ഈ സീസണ്‍. എട്ട് ഫ്രാഞ്ചൈസികള്‍ക്ക് ഇന്ത്യന്‍ ബോര്‍ഡ് പങ്കിട്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിന്റെ (എസ്ഒപി) കരട് അനുസരിച്ച് ഐപിഎലില്‍ സുരക്ഷ മാനദണ്ഡങ്ങളോടെ ശൂന്യമായ ഗാലറികളായിരിക്കും. ഡ്രസ്സിംഗ് റൂമിനോട് ചേര്‍ന്നുള്ള സ്റ്റാന്‍ഡുകളില്‍ കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും കാണാനാകും. ശാരീരിക അകലം ഉറപ്പാക്കാനും ഡ്രസ്സിംഗ് റൂമില്‍ തിരക്ക് ഒഴിവാക്കാനുമാണ് ഇത്. അതിനാല്‍, ഡ്രസിംഗ് റൂമുകളില്‍ പരിശീലന വസ്ത്രങ്ങള്‍ ധരിക്കുന്നതോ പാതി വസ്ത്രം ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും. മാത്രമല്ല പാടുകയോ നൃത്തം ചെയ്യുകയോ തുടങ്ങിയവ അനുവദിച്ചിട്ടുള്ള സ്വകാര്യ സ്ഥലത്ത് മാത്രം

സാധാരണ താപനിലയും മറ്റ് അനാരോഗ്യ ലക്ഷണങ്ങളും ഇല്ലെങ്കില്‍ മാത്രമെ താരങ്ങളെ പരിശീലിപ്പിക്കാനോ കളിക്കാനോ അനുവദിക്കൂ. മത്സരങ്ങളുടെ ടോസിംഗില്‍ ഇലക്ട്രോണിക് ടീം ഷീറ്റുകള്‍ പരിഗണിക്കണം. സാമൂഹിക അകലം പാലിക്കണം. ഹസ്തദാനം പാടില്ല. ടെലിവിഷന്‍ ക്യാമറ ഓപ്പറേറ്റര്‍മാര്‍ അനുവദിച്ചിരിക്കുന്ന ദൂരം നിലനിര്‍ത്തണം. മത്സരത്തിന് ശേഷമുള്ള ഹസ്തദാനവും പത്രസമ്മേളനങ്ങളും ഇല്ല. പക്ഷേ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദൂര അഭിമുഖം അനുവദിച്ചേക്കാം.

കളിക്കാരും സ്റ്റാഫും സ്വന്തം ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ, കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന ഏതൊരു ഫ്രാഞ്ചൈസി ടീം ഉടമയും 7 ദിവസത്തേക്ക് ക്വാറന്റൈനില്‍ പോകണം. പിന്നീട് തിരിച്ചെത്താന്‍ ആറാം ദിവസവും എഴാം ദിവസവും രണ്ട് നെഗറ്റീവ് പിസിആര്‍ ടെസ്റ്റുകള്‍ നല്‍കണം. ഫ്രാഞ്ചൈസി ടീം ഉടമകള്‍ക്ക് താരങ്ങളുമായോ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുമായോ സംവദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശയവിനിമയത്തിന് വീഡിയോ, വിദൂര കോണ്‍ഫറന്‍സ് കോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കാം .

പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി വേദികളിലേക്ക് കളിക്കാരെയും ടീം സപ്പോര്‍ട്ട് സ്റ്റാഫുകളെയും ഒരേ വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല. കളിക്കാര്‍ക്ക് അവരുടെ ഫ്രാഞ്ചൈസികള്‍ അനുവദിക്കുകയാണെങ്കില്‍ കുടുംബങ്ങള്‍ക്കൊപ്പം കഴിയാന്‍ അനുവാദമുണ്ട്, കളിക്കാര്‍ മൈതാനത്ത് പരിശീലിക്കുമ്പോള്‍ ഗ്രൗണ്ട് സ്റ്റാഫുകളെ മൈതാനത്ത് അനുവദിക്കില്ല. ടീം ഡോക്ടര്‍, ടീം ഫിസിയോതെറാപ്പിസ്റ്റ്, മസ്സൂര്‍, വേദി മെഡിക്കല്‍ ടീം എന്നിവര്‍ ചികിത്സ സമയങ്ങളിലും സാമൂഹിക അകലം പാലിക്കണം, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പിപിഇ ധരിക്കണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നതുപോലെ കാണികള്‍ ഇല്ലാതെയാകും ഐപിഎല്‍ നടക്കുക. മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍, യുഎഇ സര്‍ക്കാര്‍ അധികാരികള്‍ പരിമിതമായ എണ്ണം ആരാധകരെ അനുവദിക്കുന്നത് സുരക്ഷിതമാണെന്ന് കരുതുന്നുവെങ്കില്‍ ആവാം.

Next Story

Related Stories