TopTop
Begin typing your search above and press return to search.

ധോണിയുടെ ആ പടുകൂറ്റന്‍ സിക്‌സറിന് ഒപ്പമെത്തി;ഐപിഎല്ലില്‍ സഞ്ജുവിന് പുതിയ നേട്ടം|വീഡിയോ

ധോണിയുടെ ആ പടുകൂറ്റന്‍ സിക്‌സറിന് ഒപ്പമെത്തി;ഐപിഎല്ലില്‍ സഞ്ജുവിന് പുതിയ നേട്ടം|വീഡിയോ

ഐപിഎല്ലില്‍ പടുകൂറ്റന്‍ സിക്‌സറുകള്‍ പിറക്കുന്നത് ആരാധകരില്‍ കൂടുതല്‍ ആവേശം നിറയ്ക്കുന്ന ഒന്നാണ്. അതിനാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ ഒട്ടും മടി കാണിക്കാറില്ല.മുന്‍ സീസണുകളില്‍ ധോണിയും, ഗെയിലും, ഡിവില്ലിയേഴ്‌സും, പൊള്ളാര്‍ഡും എല്ലാം ഇടം പിടിച്ച ആ പട്ടികയില്‍ മലയാളി താരം സഞ്ജുവും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.


ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ മത്സരത്തിലൂടെ പുതിയ നേട്ടത്തില്‍ എത്തി. 18 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് സിക്സറുകളടക്കം 25 റണ്‍സെടുത്താണ് പുറത്തായത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്നവരുടെ പട്ടികയില്‍ ഒന്നാമതാണ്‌ സഞ്ജു. എട്ട് മത്സരങ്ങളില്‍ നിന്ന് 18 സിക്‌സാണ് സഞ്ജുവിന്റെ സമ്പാദ്യം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ നിക്കോളാസ് പുരാനാണ് പട്ടികയില്‍ സഞ്ജുവിന് പിന്നിലുള്ളത്. 16 സിക്‌സാണ് താരം ഇതുവരെ നേടിയത്. രാഹുല്‍ തെവാട്ടിയ(15),ഇഷാന്‍ കിഷന്‍(14), രോഹിത്ശര്‍മ്മ(14), എന്നിവരാണ് പട്ടികയില്‍ സഞ്ജുവിന് പിന്നിലുള്ള മറ്റുള്ളവര്‍.


അതേസമയം ഐപിഎല്ലില്‍ വമ്പന്‍ സിക്സറുകള്‍ നേടുന്നവരുടെ പട്ടികയിലും സഞ്ജു നേട്ടമുണ്ടാക്കി. ഇന്നലെ ക്യാപിറ്റല്‍സിനെതിരെ സഞ്ജു നേടിയ സിക്‌സറിലൂടെ ആയിരുന്നു ഈ നേട്ടം. 102 മീറ്റര്‍ ദൂരമുള്ള സിക്‌സര്‍ അടിച്ച സഞ്ജു ധോണിയുടെ നേട്ടത്തിനൊപ്പവും എത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലായിരുന്നു ധോണിയുടെ 106 മീറ്റന്‍ ദൂരത്തിലുള്ള സിക്‌സര്‍ പിറന്നത്. പട്ടികയില്‍ 106 മീറ്റര്‍ ദൂരമുള്ള സിക്‌സര്‍ അടിച്ച നിക്കോളാസ് പുരാനാണ് ഒന്നാമത്.




Next Story

Related Stories