TopTop
Begin typing your search above and press return to search.

മലയാളി താരം കെ എം ആസിഫ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ? വിശദീകരണവുമായി ചെന്നൈ ടീം സിഇഒ

മലയാളി താരം കെ എം ആസിഫ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ? വിശദീകരണവുമായി ചെന്നൈ ടീം സിഇഒ

യുഎഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മലയാളി താരം കെ.എം. ആസിഫ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന നിലയില്‍ വന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ടീം സിഇഒ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രത്തിന്റെ ഭാഗമായുള്ള ജൈവ സുരക്ഷാ ബബിള്‍ ആസിഫ് ഭേദിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്നാണ് ചൈന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കിയത്.

വസ്തുതകള്‍ അന്വേഷിച്ചാണോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് എന്നതില്‍ എനിക്ക് സംശയമുണ്ട്. ഹോട്ടല്‍ ലോബിയില്‍ തന്നെ ചെന്നൈ കളിക്കാര്‍ക്കായി പ്രത്യേക റിസപ്ഷനുണ്ട്. കളിക്കാരുടെ ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു വിഭാഗം ജീവനക്കാരുമുണ്ട്. ഹോട്ടലിലെ മറ്റ് സ്റ്റാഫുമായി ആസിഫ് സമ്പര്‍ക്കത്തില്‍ വരില്ലെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. ഹോട്ടല്‍ മുറിയുടെ താക്കോല്‍ മാറി പോയതിനാല്‍ ആസിഫ് റിസപ്ഷനില്‍ എത്തിയത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ് എന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേ തുടര്‍ന്ന് ആസിഫ് ആറ് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെന്നും, ടീമിനൊപ്പം പരിശീലനത്തില്‍ ചേര്‍ന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ രംഗത്ത് വന്നത്.

'ആസിഫിന്റെ കൈവശമുണ്ടായിരുന്ന താക്കോല്‍ കളഞ്ഞുപോയതും അദ്ദേഹം സ്‌പെയര്‍ താക്കോലിനായി റിസപ്ഷനിലേക്ക് പോയതും വാസ്തവമാണ്. പക്ഷേ, ഹോട്ടലിലെ മറ്റു ജീവനക്കാരുടെ അടുത്തേക്കല്ല, മറിച്ച് താരങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേകം നിയോഗിച്ച ജീവനക്കാരുടെ അടുത്തേക്കാണ് അദ്ദേഹം പോയത്. ഇക്കാര്യത്തില്‍ സംഭവിച്ചതൊന്നും പ്രചരിച്ചത് മറ്റൊന്നുമാണ്' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായി സംസാരിക്കവെ കാശി വിശ്വനാഥന്‍ വ്യക്തമാക്കി. 'മനുഷ്യരേക്കൊണ്ട് സാധിക്കുന്നിടത്തോളം മുന്‍കരുതലുകള്‍ ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതുവരെ താരങ്ങളെല്ലാം 14 തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ആസിഫും ഈ പരിശോധനകളുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. താസമിക്കുന്ന ഹോട്ടലിലെ എല്ലാ ജീവനക്കാരും ജൈവ സുരക്ഷാ കുമിളയുടെ ഭാഗമാകണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ഞങ്ങള്‍ക്കാകില്ല. പക്ഷേ, അവരെയെല്ലാം സ്ഥിരമായി പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പു തരാം' കാശി വിശ്വനാഥന്‍ പറഞ്ഞു.


Next Story

Related Stories