TopTop
Begin typing your search above and press return to search.

ആരാധകര്‍ ആവേശത്തില്‍; ഐപിഎല്ലിനായി നെറ്റ്‌സില്‍ പരിശീലനം തുടങ്ങി ധോണി

ആരാധകര്‍ ആവേശത്തില്‍; ഐപിഎല്ലിനായി നെറ്റ്‌സില്‍ പരിശീലനം തുടങ്ങി ധോണി

ഐപിഎല്‍ പതിമൂന്നാം സീസണ്‍ യുഎഇയില്‍ നടത്തുവാന്‍ തീരുമാനമായതോടെ ഏറെ സന്തോഷിക്കുന്നത് ധോണി ആരാധകര്‍ തന്നെയാകും. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വരണമെങ്കില്‍ ധോണിയെ സംബന്ധിച്ച് ഐപിഎലിലെ പ്രകടനം നിര്‍ണായകമാണ്. കഴിഞ്ഞ വര്‍ഷം ലോകകപ്പ് സെമിയില്‍ കിവീസിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീട് ഇതുവരെ ധോണി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടില്ല. നേരത്തെ ഐപിഎലിനായി ധോണി ചെന്നൈയില്‍ പരിശീലനത്തിനെത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ധോണി റാഞ്ചിയിലേക്ക് മടങ്ങുകയായിരുന്നു.

ഇപ്പോഴിതാ ഐ.പി.എല്‍ നടക്കുമെന്ന് ഉറപ്പായതോടെ പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ് ചെന്നൈ നായകനായ ധോണി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ സംവിധാനത്തില്‍ ധോണി ബാറ്റിങ് പരിശീലനത്തിനെത്തിയതായി റിപോര്‍ട്ടുകള്‍ വരുന്നത്. മെഷീന്‍ ഉപയോഗിച്ചായിരുന്നു ധോണിയുടെ പരിശീലനം.

''അദ്ദേഹം (ധോണി) കഴിഞ്ഞ ആഴ്ച ജെ.എസ്.സി.എ സ്റ്റേഡിയം കോപ്ലക്‌സ് സന്ദര്‍ശിച്ചിരുന്നു. ഇവിടെ ബൗളിങ് മെഷീന്‍ ഉപയോഗിച്ച് അദ്ദേഹം പരിശീലനം നടത്തി. രണ്ടു ദിവസം അദ്ദേഹം പരിശീലനം നടത്തിയിരുന്നു. പിന്നീട് വന്നിട്ടില്ല. ഇനി അദ്ദേഹം പരിശീലനത്തിനായി വരുമോ എന്ന് അറിയില്ല. പരിശീലനത്തിനായി അദ്ദേഹം ഇവിടെ സന്ദര്‍ശിച്ചിരുന്നു.'' - ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു.

Next Story

Related Stories