TopTop
Begin typing your search above and press return to search.

കൊല്‍ക്കത്തയോടുള്ള തോല്‍വിക്ക് ശേഷം ധോണി ബാറ്റ്‌സ്മാന്‍മാരോട് പറഞ്ഞത് ഇതാണ്

കൊല്‍ക്കത്തയോടുള്ള തോല്‍വിക്ക് ശേഷം ധോണി ബാറ്റ്‌സ്മാന്‍മാരോട് പറഞ്ഞത് ഇതാണ്

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കെതിരെ ചെന്നൈയുടെ 10 റണ്‍സിന്റെ തോല്‍വിക്ക് കാരണമായത് ബാറ്റിംഗ് പരാജയമാണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി കുറ്റപ്പെടുത്തി. വിജയത്തിനായി 168 റണ്‍സ് പിന്തുടര്‍ന്ന് സിഎസ്‌കെ 12 ഓവറിന് ശേഷം ഒരു വിക്കറ്റിന് 99 എന്ന മികച്ച നിലയില്‍ ആയിരുന്നു. എന്നാല്‍ മധ്യനിര തകര്‍ച്ച നേരിട്ടതോടെ കളിയുടെ ഗതിയെ മാറി, ടീം 20 ഓവറില്‍ 5 ന് 157 റണ്‍സ് എന്ന ദയനീയ നിലയിലെത്തുകയായിരുന്നു.

ഇന്നിംഗ്‌സിന്റെ രണ്ടാം പകുതിയില്‍ സിഎസ്‌കെയുടെ പ്രകടനം പരാജയമായിരുന്നുവെന്ന് ധോണി അഭിപ്രായപ്പെട്ടു, സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റിംഗ് മികവ് കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നവെന്നും ധോണി പറയുന്നു. മിഡില്‍ ഓവറില്‍ അവര്‍ 2 മുതല്‍ 3 വരെ നല്ല ഓവറുകള്‍ എറിയുന്ന ഒരു ഘട്ടമുണ്ടായിരുന്നു. ഞങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും തുടര്‍ച്ചയായി 2-3 വിക്കറ്റ് നഷ്ടപ്പെടാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍, ആദ്യ 5-6 ഓവറില്‍ ജാഗ്രത പാലിക്കണം കരണ്‍ ബൗളിംഗില്‍ വളരെ മികച്ചതായിരുന്നു, ഞങ്ങള്‍ പൊതുവെ ബൗളിംഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. ''ധോണി മത്സരത്തിന് ശേഷം പറഞ്ഞു. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടത് പ്രധാനമായിരുന്നു, എന്നാല്‍ അവസാന കുറച്ച് ഓവറുകളില്‍ ബൗണ്ടറികളൊന്നും ഉണ്ടായില്ല. മികച്ച പന്തുകള്‍ക്കെതിരെ ഇന്നോവേറ്റീവായി കളിക്കണം. അവിടെയാണ് ഞങ്ങള്‍ ബാറ്റിനൊപ്പം പൊരുത്തപ്പെടേണ്ടത്, ഞങ്ങള്‍ അത് ചെയ്തുവെന്ന് ഞാന്‍ കരുതുന്നില്ല, 'ധോണി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 2020 ല്‍ സിഎസ്‌കെയുടെ നാലാമത്തെ തോല്‍വിയാണിത്, ചെന്നൈ നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്, 5 കളികളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ നേടിയ ശേഷം കെകെആര്‍ മൂന്നാം സ്ഥാനത്തെത്തി. ശനിയാഴ്ച ദുബായില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെതാണ് ചെന്നൈയുടെ അടുത്ത മത്സരം.


Next Story

Related Stories