TopTop
Begin typing your search above and press return to search.

പൂളില്‍ അനുഷ്‌കയോടൊപ്പമുള്ള ചിത്രം പങ്കിട്ട് കോഹ്‌ലി; എബിഡിയെ ശരിക്കും മുതലാക്കുന്നുവെന്ന് ആരാധകര്‍

പൂളില്‍ അനുഷ്‌കയോടൊപ്പമുള്ള ചിത്രം പങ്കിട്ട് കോഹ്‌ലി; എബിഡിയെ ശരിക്കും മുതലാക്കുന്നുവെന്ന് ആരാധകര്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ പങ്കിട്ടപ്പോള്‍ കൈയ്യടി നേടിയത് റോയല്‍ ചലഞ്ചേഴ്‌സിലെ കോഹ്‌ലിയുടെ സഹതാരവും ദക്ഷിണാഫ്രിക്കന്‍ താരവുമായ എബി ഡിവില്ലിയേഴ്‌സ് ആണ്. അതെങ്ങനെയെന്നല്ലേ?, പരസ്പരം മുഖത്തോട് മുഖം നോക്കി, അസ്തമയസൂര്യന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ പൂളില്‍ അനുഷ്‌കയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് കോഹ്‌ലി ട്വിറ്ററില്‍ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിന് കടപ്പാട് നല്‍കിയത് എബിഡിക്കും. സൂപ്പര്‍ താരം ഡിവില്ലിയേഴ്‌സ് പകര്‍ത്തിയ ചിത്രമാണ് ഇന്ത്യന്‍ നായകന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടെ എബിഡിയെ പുകഴ്ത്തി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

ബാറ്റ് മാത്രമല്ല, ക്യാമറയും തന്റെ കൈയ്ക്ക് വഴങ്ങുമെന്ന് ദക്ഷിണാഫ്രിക്കന്‍ താരം തെളിയിച്ചിരിക്കുന്നു എന്നായി കമന്റുകള്‍. ഫോട്ടോയില്‍ കമന്റുമായി ഡിവില്ലിയേഴ്‌സും എത്തിയതോടെ ആരാധകര്‍ക്ക് ഇരട്ടിയാവേശമായി. അരലക്ഷത്തിലധികം ലൈക്കുകളാണ് താരത്തിന്റെ കമന്റിന് ലഭിച്ചത്.

'വിക്കറ്റ് കീപ്പിങ്, ബാറ്റിങ്, തീരുമാനം എടുക്കുക, ഇപ്പോള്‍ ഫൊട്ടോഗ്രഫിയും. എബിഡി ആകുക ബുദ്ധിമുട്ടാണ്. വിരാട് കോഹ്‌ലി അദ്ദേഹത്തെ ശരിക്കും മുതലാക്കുന്നുണ്ട്. നമ്മള്‍ ഒരു പരാതി കൊടുക്കണം.', ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മാത്രം പിന്‍ബലത്തില്‍ ഒന്നില്‍ കൂടുതല്‍ മത്സരങ്ങളാണ് ബാംഗ്ലൂര്‍ വിജയിച്ചു കയറിയത്. ഇപ്പോള്‍ നായകന്റെ ചിത്രം കൂടി പകര്‍ത്തിയതോടെയാണ് എബിഡിയെക്കൊണ്ട് കോലി 'പണി'യെടുപ്പിക്കുകയാണെന്ന് ചില ആരാധകര്‍ കമന്റിട്ടത്.


Next Story

Related Stories