TopTop
Begin typing your search above and press return to search.

'സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്‍'; സഞ്ജുവിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്‍; സഞ്ജുവിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടുകയാണ്. രാജസ്ഥാന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനുള്ള അവസാരമാണ് മത്സരം. അതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു അടക്കമുളളവര്‍ക്ക് ഇപ്രാവശ്യം ഉത്തരവാദിത്വങ്ങള്‍ ഏറെയാണ്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ പര്യടനത്തില്‍ ഇടംപിടിച്ചെങ്കിലും പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതകള്‍ സഞ്ജുവിന് മുന്‍പില്‍ വിരളമാണ്. ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികവ് കാണിച്ച് ടീം മാനേജ്മെന്റിന്റെ വിശ്വാസം സഞ്ജുവിന് നേടിയെടുക്കേണ്ടതുണ്ട്. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസ്ഥാന്‍ ഒരു മത്സരത്തിനിറങ്ങുന്നത്. വിശ്രമത്തിനിടയില്‍ മലയാളി താരം സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബട്ലര്‍ കേരള സദ്യ കഴിക്കുന്ന വീഡിയോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. ''കേരള സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്‍.'' എന്നാണ് സഞ്ജു വീഡോയോയ്ക്ക് അടികുറിപ്പ് നല്‍കിയത്. വീഡിയോ ആരാധകരും ഏറ്റെടുത്തു.



Next Story

Related Stories