TopTop
Begin typing your search above and press return to search.

കാരംസ്, ടേബിള്‍ ടെന്നീസ്, ഫസ്‌ബോള്‍, വെര്‍ച്വല്‍ റിയാലിറ്റി പ്ലേസ്റ്റേഷനുകള്‍; സണ്‍റൈസേഴ്‌സ് താരങ്ങളുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കാരംസ്, ടേബിള്‍ ടെന്നീസ്, ഫസ്‌ബോള്‍, വെര്‍ച്വല്‍ റിയാലിറ്റി പ്ലേസ്റ്റേഷനുകള്‍; സണ്‍റൈസേഴ്‌സ് താരങ്ങളുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ താരങ്ങളുടെ ചിത്രം പങ്കുവെച്ച് ഫ്രാഞ്ചൈസികള്‍ ആരാധകരെ കൂട്ടുകയാണ്. ഇങ്ങനെ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ടീം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിയല്‍ 'ഞങ്ങളുടെ ടീം റൂമിലേക്ക് സ്വാഗതം സുഹൃത്തുക്കള്‍ എതിരാളികളാകുകയും എന്നാല്‍ ഒടുവില്‍ അവര്‍ എസ്ആര്‍എച്ച് കുടുംബത്തിന്റെ ഭാഗമാകും. എന്ന അടികുറിപ്പും ഉണ്ട്. വീഡിയോയില്‍ താരങ്ങള്‍ കാരംസ്,ടേബിള്‍ ടെന്നീസ്, ഫസ്‌ബോള്‍, വെര്‍ച്വല്‍ റിയാലിറ്റി പ്ലേസ്റ്റേഷനുകള്‍ തുടങ്ങിയവയിലൂടെ ഇടവേളകള്‍ ആഘോഷിക്കുന്നതായി കാണാം. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പിഎസ് 4 ല്‍ ഫിഫയുടെ കളി ആസ്വദിക്കുന്നത് കാണാം.

ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. വാര്‍ണറിനു പുറമേ, റാഷിദ് ഖാന്‍, കുമാര്‍, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, ജോണി ബെയര്‍സ്റ്റോ എന്നിവരും ടീമിനുണ്ട്.2013 ല്‍ ഐപിഎല്ലില്‍ പ്രവേശിച്ചതിനുശേഷം, വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആര്‍സിബി) പരാജയപ്പെടുത്തി 2016 ല്‍ ഒരിക്കല്‍ എസ്ആര്‍എച്ച് കിരീടം നേടി. 2018 ല്‍ റണ്ണറപ്പായും 2017 ല്‍ മൂന്നാമനായും 2015 ലും 2014 ലും ആറാമതും ആദ്യ സീസണില്‍ മൂന്നാം സ്ഥാനത്തും ടീം എത്തി. കഴിഞ്ഞ സീസണില്‍ അവരുടെ ടോപ് റണ്‍ സ്‌കോറര്‍ കെയ്ന്‍ വില്യംസണാണ് (735 റണ്‍സ്) അവരുടെ ഏറ്റവും മികച്ച വിക്കറ്റ് നേടിയ സ്ഥാനം റാഷിദ് ഖാനും സിദ്ധാര്‍ത്ഥ് കൗലും (21 വിക്കറ്റ്) പങ്കിട്ടു. ഐപിഎല്ലില്‍ സെപ്റ്റംബര്‍ 21 ന് സണ്‍റൈസേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തില്‍ ആര്‍സിബിയെ നേരിടും. ഇന്ത്യയില്‍ കോവിഡ് -19 കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തവണ ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്.

Next Story

Related Stories