TopTop
Begin typing your search above and press return to search.

ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റംബറില്‍, ഫൈനല്‍ ഒക്ടോബര്‍ 15ന്; വേദിയാവുന്നത് യുഎഇ

ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റംബറില്‍, ഫൈനല്‍ ഒക്ടോബര്‍ 15ന്; വേദിയാവുന്നത് യുഎഇ

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കും. ഒക്ടോബര്‍ 15നായിരിക്കും ഫൈനല്‍ മത്സരമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മത്സരം തുടരുന്നകാര്യത്തില്‍ ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയച്ചതിനുപിന്നാലെയാണ് തീയതി സംബന്ധിച്ച ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ദുബൈ, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. അതേസമയം, കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ താരങ്ങള്‍ കളിക്കുമോയെന്ന കാര്യം തീരുമാനമായിട്ടില്ല. താരങ്ങളെ വിട്ടുതരുന്നതില്‍ വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് എതിര്‍പ്പുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.


Next Story

Related Stories