TopTop
Begin typing your search above and press return to search.

വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല, കളി കണ്ടത് പാന്‍ ഷോപ്പില്‍, ഇന്ന് വില 1.9 കോടി-അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന്റെ കഥ

വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല, കളി കണ്ടത് പാന്‍ ഷോപ്പില്‍, ഇന്ന് വില 1.9 കോടി-അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന്റെ കഥ

ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലത്തിന്റെ ആദ്യദിനം യുവ ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ് സ്വാള്‍, പ്രിയം ഗാര്‍ഗ് എന്നിരാണ്‌ ശ്രദ്ധിക്കപ്പെട്ടത്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന യശസ്വി ജയ്സ്വാളിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് 2.4 കോടി രൂപയ്ക്കാണ്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് ജയ്സ്വാള്‍. ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിനെ സ്വന്തമാക്കിയത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ്. 1.90 കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്.

തന്റെ കന്നി രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 814 റണ്‍സ് നേടി 67.83 ബാറ്റിംഗ് ശരാശരിേയാടെ ശ്രദ്ധ നേടിയ താരമാണ് ഗാര്‍ഗ്. റിങ്കു സിങ്ങിന്റെ 953 ന് പിന്നില്‍ ഉത്തര്‍പ്രദേശ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നേട്ടമാണിത്. അരങ്ങേറ്റ മത്സരത്തില്‍ ഗോവക്കെതിരെ സെഞ്ചുറി നേടാനും പ്രിയം ഗാര്‍ഗിനായിരുന്നു. ഇതുവരെ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഗാര്‍ഗിന് 66.69 ശരാശരിയില്‍ 867 റണ്‍സ് ഉണ്ട്, രണ്ട് സെഞ്ച്വറികള്‍ നേടി താരം. ലിസ്റ്റ് എ ക്രിക്കറ്റില്‍ 41.46 ശരാശരിയില്‍ 539 റണ്‍സ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നടന്ന അണ്ടര്‍ -19 ഇംഗ്ലണ്ട് പര്യടനത്തില്‍ ഗാര്‍ഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദുലീപ് ട്രോഫി, ദിയോധര്‍ ട്രോഫിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വളരെ സാമ്പത്തിക ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ നിന്നാണ് പ്രിയം ഗാര്‍ഗ് ക്രിക്കറ്റിന്റെ പിച്ചിലേക്ക് എത്തുന്നത്. ഗാര്‍ഗിന് 11 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ഒരു സഹോദരനും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിലെ ഇളയ കുട്ടിയാണ് പ്രിയം. ക്രിക്കറ്റിനോടുള്ള മകന്റ ഇഷ്ടം തിരിച്ചറിഞ്ഞ പിതാവ് പല ജോലികളും നോക്കിയാണ് താരത്തിന് പരിശീലനത്തിനാവശ്യമായ പണം കണ്ടെത്തിയിരുന്നത്. 2011 മുതല്‍ ഗാര്‍ഗ് റസ്‌തോഗിയുടെ കീഴില്‍ പരിശീലനത്തിന് ചേര്‍ന്നു. ലോകകപ്പ് മത്സരങ്ങളെല്ലാം കാണാന്‍ ഗാര്‍ഗിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ടീവി കാണാന്‍ സൗകര്യമുണ്ടായിരുന്നില്ല. 11 വയസുകാരനായ ഗാര്‍ഗിന്റെ ക്രിക്കറ്റിനോടുള്ള ആരാധന കണ്ട് സമീപത്തെ പാന്‍ ഷോപ്പ് ഉടമ തന്റെ കടയിലെ 14 ഇഞ്ച് ടിവിയില്‍ മത്സരങ്ങള്‍ കാണാന്‍ അനുവാദം നല്‍കുയായിരുന്നു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഗാര്‍ഗ് കണ്ടു. ഗാര്‍ഗിന്റെ പിതാവ് നരേഷിന് അന്ന് ഒരു ടിവി വാങ്ങാന്‍ കഴിവുണ്ടായിരുന്നില്ല. ബിസിനസ്സിലെ നഷ്ടങ്ങളും ഭാര്യയുടെ മരണവും ഉള്‍പ്പെടെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാത്രമല്ല, മൂന്ന് പെണ്‍മക്കളെയും രണ്ട് ആണ്‍മക്കളെയും വളര്‍ത്താനുള്ള വലിയ കടമകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് വീടുകള്‍ തോറും കയറിയിറങ്ങി പാല്‍ വിറ്റാണ് പ്രിയം ഗാര്‍ഗിന് പരിശീലനത്തിന് പോകാനുള്ള പണം പിതാവ് കണ്ടെത്തിയിരുന്നത്. പാല്‍ വില്‍പന മാത്രമല്ല, ഡ്രൈവറായും ചുമട്ടുകാരനായുമെല്ലാം ജോലിയെടുത്താണ് പിതാവ് കുടുംബത്തിന് ജീവിക്കാനാവശ്യമായ പണം കണ്ടെത്തിയിരുന്നത്. മീററ്റിലേക്ക് പരിശീലനത്തിന് പോകാന്‍ പണമില്ലാത്ത ദിവസങ്ങളില്‍ ബസിന് മുകളിലിരുന്ന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും പ്രിയം ഗാര്‍ഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2018 ല്‍ ബെംഗളൂരുവില്‍ നടന്ന കെഎസ്സിഎ ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിലെ പ്രകടനമാണ് ഗാര്‍ഗിനെ ഉത്തര്‍പ്രദേശിലെ രഞ്ജി ട്രോഫി ടീമില്‍ എത്തിച്ചത്. ആ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനായിരുന്നു ഗാര്‍ഗ്, ഗോവയ്ക്കെതിരായ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടി താരം.

Next Story

Related Stories