TopTop
Begin typing your search above and press return to search.

ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ടു; ചേട്ടന്‍ യൂസഫ് പത്താനോട് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്

ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ടു; ചേട്ടന്‍ യൂസഫ് പത്താനോട് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ(ഐപിഎല്‍) 2020 സീസണിലേക്കുള്ള താരലേലത്തില്‍ യുവതാരങ്ങള്‍ നേട്ടം കൊയ്തപ്പോള്‍ പഴയ വെടിക്കെട്ട് താരങ്ങള്‍ തഴയപ്പെട്ടു. ഇക്കൂട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് റിലീസ് ചെയ്ത യൂസഫ് പത്താനുമുണ്ടായിരുന്നു. ഒരു കോടി രൂപയാണ് താരത്തിന് അടിസ്ഥാന വിലയുണ്ടായിരുന്നത്. എന്നാല്‍ താരത്തെ സ്വന്തമാക്കാന്‍ ഒരു ടീമുകളും തയാറായില്ല.

ഇപ്പോള്‍ ആരും ലേലത്തില്‍ സ്വന്തമാക്കാതിരുന്ന ജ്യേഷ്ഠനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരനായ ഇര്‍ഫാന്‍ പത്താന്‍. തന്റെ ജ്യേഷ്ഠനെ ആശ്വസിപ്പിച്ച് ട്വിറ്ററില്‍ ഇര്‍ഫാന്‍ കുറിച്ചത് ഇങ്ങനെ ആയിരുന്നു. 'ചെറിയ വിള്ളലുകള്‍ നിങ്ങളുടെ കരിയറിനെ നിര്‍വചിക്കുന്നില്ല, നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഒരു യഥാര്‍ത്ഥ മാച്ച് വിജയി. ലവ് യു എപ്പോഴും ലാല.'യൂസഫ് പത്താനെ വിട്ടയക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് തീരുമാനിച്ചിരുന്നു. സണ്‍റൈസേഴ്സ് വലിയ പേരുകളിലേക്ക് പോകാതെ, പകരം കൊല്‍ക്കത്തയില്‍ നിന്ന് അഞ്ച് ഓള്‍റൗണ്ടര്‍മാരെ ടീം വാങ്ങി. ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ യുവജന സൗഹൃദ സമീപനമാണ് സ്വീകരിച്ചത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Small hiccups doesn’t define your career,you have been outstanding thru out. A real match winner. Love you always Lala <a href="https://twitter.com/iamyusufpathan?ref_src=twsrc^tfw">@iamyusufpathan</a> <a href="https://t.co/h3tw3AjoGS">pic.twitter.com/h3tw3AjoGS</a></p>— Irfan Pathan (@IrfanPathan) <a href="https://twitter.com/IrfanPathan/status/1207731039566610432?ref_src=twsrc^tfw">December 19, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories