TopTop
Begin typing your search above and press return to search.

കോവിഡ് 19; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വീണ്ടും നീട്ടി

കോവിഡ് 19; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വീണ്ടും നീട്ടി

കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയയോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും(ഐപിഎല്‍) അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്കു കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് മാറ്റി. ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ ഐപിഎലും മാറ്റിവെക്കുകയായിരുന്നു.

ബുധനാഴ്ച ലോക്ക്ഡൗണ്‍ തീരാനിരിക്കെയാണ് കേന്ദ്രം ഇതു മേയ് ആദ്യവാരം വരെ നീട്ടാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഐപിഎല്‍ നീട്ടിവെക്കുന്നതായി ബിസിസിഐ വക്താക്കള്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ രണ്ടാം ഘട്ടം അവസാനിക്കാതെ ഐപിഎല്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ ലോകത്ത് എവിടെയും ഒരു കായിക മല്‍സരവും നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ട് ഇപ്പോള്‍ ഐപിഎലിനൈ കുറിച്ച് ചിന്തിക്കേണ്ടില്ലെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

Next Story

Related Stories