TopTop
Begin typing your search above and press return to search.

ഇര്‍ഫാന്‍ പത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇര്‍ഫാന്‍ പത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളും മികച്ച ഓള്‍ റൗണ്ടറുമായി അറിയപ്പെടുന്ന ഇര്‍ഫാന്‍ പത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 2003ല്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ഇര്‍ഫാന്‍ പത്താന്‍ 2012 ഒക്ടോബറിലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ ഇര്‍ഫാന്‍ പത്താന്‍ പന്തിനെ സ്വിംഗ് ചെയ്യിക്കാനുള്ള കഴിവിന്റെ പേരില്‍ പ്രശംസിക്കപ്പെട്ടു. വസീം അക്രമത്തിന്റേയും കപില്‍ ദേവിന്റേയും മറ്റും പിന്‍ഗാമിയായി ക്രിക്കറ്റ് നിരൂപകര്‍ ഇര്‍ഫാന്‍ പത്താനെ പുകഴ്ത്തിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങളിലൂടെ മികച്ച ഓള്‍ റൗണ്ടര്‍ എന്ന പേരും നേടി. കപില്‍ ദേവിന് ശേഷം ഇന്ത്യക്ക് കിട്ടിയ ഓള്‍ റൗണ്ടര്‍ എന്ന് പത്താനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചു. 29 ടെസ്റ്റുകളില്‍ നിന്ന് 100 വിക്കറ്റും 1105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റുകളും 1544 റണ്‍സും. 24 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റും. 2007ലെ ട്വന്റി 20 ലോകകപ്പ് ചാമ്പന്‍മാരായ എം എസ് ധോണിയുടെ ഇന്ത്യന്‍ ടീമിന്റെ ഭാഗം. പാകിസ്താനെതിരായ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്. ഹര്‍ഭജന്‍ സിംഗിന് ശേഷം ടെസ്്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി 2006ലെ പാകിസ്താന്‍ പര്യടനത്തില്‍ ഇര്‍ഫാന്‍ പത്താന്‍. ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായ പെര്‍ത്തിലെ പേസ് ബൗളിംഗ് അനുകൂല പിച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

പരിക്കും ഫോമില്ലായ്മയും ഒരു ഘട്ടത്തില്‍ അലട്ടിയ ഇര്‍ഫാന്‍ പത്താന് മുന്നില്‍, ആഭ്യന്തര മത്സരങ്ങളില്‍ ഫോം വീണ്ടെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തെങ്കിലും 2012 ഒക്ടോബറിന് ശേഷം ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറന്നതേയില്ല. മികച്ച ഫോമിലായിരുന്നപ്പോള്‍ പോലും ദീര്‍ഘകാലം പത്താനെ ടീമിന് പുറത്തുനിര്‍ത്തിയത് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്കും സെലക്ടര്‍മാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയരാന്‍ കാരണമായിരുന്നു.


Next Story

Related Stories