TopTop
Begin typing your search above and press return to search.

'അത് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു'; പരിക്കിന് ശേഷം ഇഷാന്ത് ശര്‍മ്മ

അത് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു; പരിക്കിന് ശേഷം ഇഷാന്ത് ശര്‍മ്മ

പരിക്കുമൂലം വിശ്രമത്തിലായിരുന്ന ഇന്ത്യയുടെ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ തിരിച്ചെത്തുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ശാരീരികക്ഷമതാ പരിശോധനയില്‍ വിജയിച്ച ഇഷാന്ത് ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. 21നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

വിദര്‍ഭക്കെതിരെ ഡല്‍ഹിക്കായി രഞ്ജി മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് ഇഷാന്തിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇഷാന്തിന് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇഷാന്തിന് നഷ്ടമാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ടെസ്റ്റ് ടീമില്‍ ഇഷാന്തിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജനുവരി 20 ന് എന്റെ കണങ്കാലിന് പരിക്കേറ്റതിന് ശേഷം ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ സവാരി ആയിരുന്നു, എന്നാല്‍ ആശിഷ് കൗശിക്കിന്റെ സഹായത്തോടെ എല്ലാത്തില്‍ നിന്നും വിമോചിതനായി. സ്‌കാനുകള്‍ അല്പം ഭയപ്പെടുത്തുന്നതായിരുന്നു, എന്നാല്‍ ഇന്ന് ഞാന്‍ ആരോഗ്യവാനാണെന്നും ഞാന്‍ സന്തോഷിക്കുന്നു ഫിറ്റ്‌നസ് ടെസ്റ്റ് പാസ് ആയതില്‍ സന്തോഷമുണ്ടെന്നും ഇഷാന്ത് ട്വീറ്റ് ചെയ്തു.


Next Story

Related Stories