TopTop
Begin typing your search above and press return to search.

അഞ്ചാം ഹോം മത്സരത്തില്‍ വിജയ പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ്; എതിര്‍ നിരയില്‍ സി.കെ വിനീതും

അഞ്ചാം ഹോം മത്സരത്തില്‍ വിജയ പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ്; എതിര്‍ നിരയില്‍ സി.കെ വിനീതും

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ അഞ്ചാം ഹോം മത്സരത്തിനിറങ്ങുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജംഷദ്പൂരിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിനു ശേഷം ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ടില്ല. ക്യാപ്റ്റന്‍ ഒഗ്‌ബെചെ ഇല്ലാതെയാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഡിഫന്‍ഡര്‍ ഡ്രിബരോവിനും പരിക്ക് ഉണ്ട്. എന്നാല്‍ താരം മത്സരത്തിന് ഉണ്ടാകും എന്നാണ് പ്രതീക്ഷ. നീണ്ടകാലമായി പരിക്ക് കാരണം പുറത്തായിരുന്ന മരിയോ ആര്‍ക്കസ് ഇന്ന് സ്‌ക്വാഡില്‍ ഉണ്ടാകും.

ജംഷദ്പൂര്‍ നിരയിലും പരിക്ക് ഉണ്ട്. അവരുടെ സ്റ്റാര്‍ പ്ലയര്‍ ആയ സെര്‍ജിയോ കാസ്റ്റില്‍ ഇന്ന് ഉണ്ടാകില്ല. മധ്യനിരതാരം പിറ്റിയും പരിക്കിന്റെ പിടിയിലാണ്. ജംഷഡ്പൂര്‍ നിരയിലെ ബ്ലാസ്റ്റേഴ്സ് മുന്‍ താരം സി കെ വിനീത് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. രാത്രി 7.30ന് ആണ് മത്സരം.ഉദ്ഘാടനമത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചശേഷം ഒരു കളി പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഏഴ് കളിയില്‍ ആറ് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ എട്ടാം സ്ഥാനത്താണ്. 12 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാം.

കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്‌നം സെറ്റ് പീസില്‍ വഴങ്ങുന്ന ഗോളുകള്‍ ആണെന്നാണ് പരിശീലകന്‍ എല്‍കോ ഷറ്റോരി പറയുന്നത്. കഴിഞ്ഞ സീസണില്‍ ഏറ്റവും നന്നായി സെറ്റ് പീസുകള്‍ ഡിഫന്‍ഡ് ചെയ്ത പരിശീലകന്‍ ആയിരുന്നു താന്‍ എന്ന് നോര്‍ത്ത് ഈസ്റ്റിലെ റെക്കോര്‍ഡ് ചൂണ്ടിക്കാണിച്ച് ഷറ്റോരി പറഞ്ഞു. ഇവിടെയും അത് ആവര്‍ത്തിക്കാന്‍ പറ്റും പക്ഷെ തന്റെ താരങ്ങള്‍ക്ക് അതിനാകുന്നില്ല എന്ന് ഷറ്റോരി പറഞ്ഞു.

Next Story

Related Stories