Top

രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴസ് കൊച്ചിയില്‍ ഇറങ്ങുന്നു

രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴസ് കൊച്ചിയില്‍ ഇറങ്ങുന്നു

ഐ എസ് എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ് സിയെ നേരിടും. മത്സരത്തില്‍ വിജയമല്ലാതെ വേറൊന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മനസിലില്ല. കൊച്ചിയില്‍ വൈകിട്ട് 7.30നാണ് മത്സരം. പ്രതിരോധ, മധ്യനിര താരങ്ങളുടെ പരുക്കാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്.എടികെയെ തോല്‍പിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് മുംബൈയോടും ഹൈദരാബാദിനോടും തോറ്റിരുന്നു.

ഇരുടീമിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും ബ്ലാസ്റ്റേഴ്സ് എട്ടും ഹൈദരാബാദ് ഒന്‍പതും സ്ഥാനത്താണ്. മുംബൈയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ച ആത്മവിശ്വാസവുമായാണ് ഒഡീഷ കൊച്ചിയില്‍ ഇറങ്ങുക. ഒഡീഷ എഫ് സി വിജയിച്ച് ഫോമില്‍ എത്തി നില്‍ക്കുകയാണ്. ജോസഫ് ഗൊംബവുവിന്റെ ടാക്ടിക്‌സ് അവസാനം ഫലം കണ്ടു തുടങ്ങുകയാണ് എന്നാണ് വിലയിരുത്തല്‍. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ നിരാശപ്പെടുത്താനുള്ള കരുത്ത് ഒഡീഷയ്ക്ക് ഉണ്ട്. അവസാന മത്സരം സസ്‌പെന്‍ഷന്‍ കാരണം നഷ്ടമായ കാര്‍ലൊസ് ദെല്‍ഗാഡോ ഇന്ന് ഒഡീഷ നിരയില്‍ തിരിച്ചെത്തും. ബ്ലാസ്റ്റേഴ്‌സ് പരിക്കിന്റെ പിടിയിലാണ്. ആര്‍ക്കസ്, ജിങ്കന്‍ എന്നിവര്‍ക്ക് ഒപ്പം സുയിവര്‍ലൂണും പരിക്കിലാണ്. സുയിവര്‍ലൂണുന്റെ അഭാവത്തില്‍ ആര് ജൈറോയ്ക്ക് ഒപ്പം സെന്റര്‍ ബാക്ക് ആകും എന്നതാകും ഇന്നത്തെ പ്രധാന ആശങ്ക. സഹല്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമോ എന്നതും ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നു.

മുംബൈയെ തകര്‍ത്ത് എട്ട് പോയിന്റുമായി ഗോവയാണ് പട്ടികയില്‍ മുന്നില്‍. ഗോവ രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈയെ തോല്‍പിച്ചത്. നാല് കളിയില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി ഗോവയ്ക്കുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ഇതേ പോയിന്റ് ആണെങ്കിലും ഗോള്‍ ശരാശരിയിലാണ് ഗോവ മുന്നിലെത്തിയത്.


Next Story

Related Stories