ഹൈദരാബാദ് എഫ്.സിക്കെതിരായ ആദ്യ എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്നലെ തോല്‍വി വഴങ്ങിയത്. 34ാം മിനുറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി രാഹുലിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് വിനയായത്. 54ാം മിനുറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ മാര്‍ക്കോ സ്റ്റാന്‍കോവിച്ചും 81ാം മിനുറ്റില്‍ ഫ്രീകിക്കിലൂടെ മാഴ്സലീഞ്ഞോയും ആതിഥേയര്‍ക്കായി വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്ന ഹൈദരാബാദിന്റെ ആദ്യ വിജയമാണിത്.
സഹലിനെയും രാഹുല്‍ കെപിയെയും ആദ്യ ഇലവനില്‍ എത്തിച്ചതിനുള്ള ഫലം കിട്ടുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ നടത്തിയത്. കളിയുടെ 32ആം മിനുട്ടില്‍ ആ സഖ്യം തന്നെ ഗോളും കണ്ടെത്തി. സഹല്‍ അബ്ദുല്‍ സമദിന്റെ ഒരു വേള്‍ഡ് ക്ലാസ് പാസ് ഒരു ഗംഭീര ഫിനിഷിലൂടെ രാഹുല്‍ കെ പി വലയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നേരിടുകയായിരുന്നു. 54ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടി ഹൈദരബാദിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സ്റ്റാങ്കോവിച് ആണ് പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചു. 58ആം മിനുട്ടില്‍ സഹലിന് പരിക്കേറ്റത് കേരളത്തിന് കൂടുതല്‍ വിനയായി. 81ആം മിനുട്ടില്‍ ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ മാര്‍സെലീനോ ഹൈദരബാദിന് വിജയവും നല്കി. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയന്റ് മാത്രം നേടി നില്‍ക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ തോല്പിച്ചിരുന്നു. നവംബര്‍ എട്ടിന് ഒഡീഷ എഫ്.സിക്കെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.