TopTop
Begin typing your search above and press return to search.

കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരും

കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലും കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരും. സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ കൊച്ചി, ആലപ്പുഴ, ബെംഗളൂരു എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്വകാര്യ സ്ഥാപനമാണ് കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പ്.

ആറാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരുന്നതില്‍ ഞങ്ങള്‍ക്ക് വളരെ ഏറെ സന്തോഷമുണ്ടെന്ന് കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ അര്‍ജുനന്‍ പറഞ്ഞു. കെബിഎഫ്സി താരങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ സ്പോര്‍ട്സ് മെഡിസിന്‍ ഡിപ്പാര്‍ട്ടമെന്റ് മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രവീണ്‍ അര്‍ജുനന്‍ പറഞ്ഞു. കിന്‍ഡര്‍ ഹോസ്പിറ്റല്‍ ഞങ്ങളുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണര്‍മാരായി തുടരുന്നതിനാല്‍ സീണണിലൂടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ ഞങ്ങള്‍ക്ക് ഉറപ്പാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.


Next Story

Related Stories