TopTop
Begin typing your search above and press return to search.

ടോക്ക്യോ ഒളിമ്പിക്‌സ് ഡെപ്യൂട്ടി ചീഫിന് കോവിഡ് സ്ഥിരീകരിച്ചു

ടോക്ക്യോ ഒളിമ്പിക്‌സ് ഡെപ്യൂട്ടി ചീഫിന് കോവിഡ് സ്ഥിരീകരിച്ചു

ജപ്പാന്‍ ഒളിമ്പിക്‌സ് കമ്മിറ്റി ഡെപ്യൂട്ടി ചീഫ് കൊസോ താഷിമയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ടെസ്റ്റില്‍ ഫലം പൊസിറ്റീവ് ആയി കാണിച്ചതായി ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന് നല്‍കിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 28 മുതല്‍ താന്‍ ഒരു ബിസിനസ്സ് യാത്രയിലായിരുന്നുവെന്നും ബെല്‍ഫാസ്റ്റില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തതായും താഷിമ പറഞ്ഞു.

മാര്‍ച്ച് 2 ന് യുവേഫ യോഗത്തിനായി ആംസ്റ്റര്‍ഡാം സന്ദര്‍ശിച്ചു. മാര്‍ച്ച് മൂന്നിന് യുവേഫയുടെ പൊതുയോഗത്തിലും പങ്കെടുത്തു. അതേസമയം ആംസ്റ്റര്‍ഡാമിലും യൂറോപ്പിലും മാര്‍ച്ച് ആദ്യവാരം കൊറോണ വൈറസ് ഇത്രയും ഗുരുതരമായിരുന്നില്ലെന്നും എല്ലാവരും പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം നല്‍കിയുമാണ് അതിഥികളെ സ്വീകരിച്ചിരുന്നതെന്നും താഷിമ പറഞ്ഞു. മാര്‍ച്ച് 8 ന് നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് വനിതാ ലോകകപ്പിന്റെ ഭാഗമായി ജാപ്പനീസ് വനിതാ ടീമിനെ കാണുന്നതിന് അമേരിക്കയില്‍ പോയതായും അദ്ദേഹം പറഞ്ഞു.

Next Story

Related Stories