TopTop
Begin typing your search above and press return to search.

ബൂമ്രക്ക് രാജ്യന്തര ക്രിക്കറ്റില്‍ അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല; കപില്‍ ദേവ് പറയുന്നു

ബൂമ്രക്ക് രാജ്യന്തര ക്രിക്കറ്റില്‍ അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല; കപില്‍ ദേവ് പറയുന്നു

ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രിത് ബൂമ്രയ്ക്ക് രാജ്യന്തര ക്രിക്കറ്റില്‍ അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്. അപകടം പിടിച്ച് ബൗളിംഗ് ആക്ഷന്‍ ബൂമ്രയെ കൂടുതല്‍ പരിക്കുകളിലേക്ക് എത്തിക്കുമെന്നും താരത്തിന് ക്രിക്കറ്റില്‍ ദീര്‍ഘനാള്‍ പിടിച്ച് നില്‍ക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും കപില്‍ ദേവ് പറഞ്ഞു. ശരീരത്തിനേക്കാള്‍ കൈകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ബൂമ്രയുടെ ബൗളിങ് ആക്ഷന്‍. ഇത് പരിക്കുകളെ വി്‌ളിച്ച് വരുത്തുന്നു. ഭുവനേശ്വര്‍ കുമാറിനെ പോലെയുള്ള താരങ്ങള്‍ കൂടുതല്‍ നാള്‍ പിടിച്ചു നില്‍ക്കാനാവും. കാരണം, ശരീരമാണ് ഭുവിയുടെ ബൗളിങ് ആക്ഷനില്‍ പ്രധാന ഘടകമാവുന്നത്.

ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബൂമ്ര കളിച്ചിരുന്നു. 13 വിക്കറ്റാണ് രണ്ട് ടെസ്റ്റിലുമായി ബൂമ്ര വീഴ്ത്തിയത്. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്കും ബംഗ്ലാദേശിനും എതിരായ ടെസ്റ്റുകള്‍ താരത്തിന് നഷ്ടമായി. ബാക്ക് ഇഞ്ചുറിയെ തുടര്‍ന്നാണ് ബൂമ്രയ്ക്ക് ടീമില്‍ നിന്ന് പുറത്തിരിക്കേണ്ടി വന്നത്. നിങ്ങള്‍ ബിഷന്‍ ബേദിയെ നോക്കണം. കൈകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബൗളിങ് ആക്ഷനല്ല അദ്ദേഹത്തിന്റേത്. സാങ്കേതിക തികവുള്ള മികച്ച ബൗളറാണ് അദ്ദേഹം. കാരണം, ശരീരത്തിന് പ്രധാന്യം കൊടുക്കുന്നു. ഗവാസ്‌കര്‍ എന്ന ബാറ്റ്സ്മാനെ നോക്കു, സാങ്കേതിക തികവില്‍ എല്ലാ മികവുമുണ്ട് ഗാവസ്‌കറിന്. ഈ എഴുപതാം വയസിലും ആ സാങ്കേതിക തികവിലൂടെ ഗാവസ്‌കറിന് ബാറ്റ് ചെയ്യാന്‍ സാധിക്കും. സാങ്കേതികമായി മികവ് കാണിക്കുന്ന സച്ചിന് ഒരു 5 വര്‍ഷം കൂടി കളിക്കുക എന്ന പറഞ്ഞാലും വലിയ പ്രശ്നമാവില്ല. കപില്‍ ദേവ് പറഞ്ഞു. ലളിതമായ ബൗളിങ് ആക്ഷനിലൂടെ വലിയ മികവ് കാണിക്കാന്‍ സഹീര്‍ ഖാന് സാധിച്ചു. ന്യൂസിലാന്‍ഡ് മുന്‍ പേസര്‍ റിച്ചാര്‍ഡ് ഹഡ്ലീയുടെ മികവിലേക്ക് വരെ സഹീര്‍ എത്തിയെന്നും കപില്‍ പറയുന്നു.

Next Story

Related Stories