TopTop
Begin typing your search above and press return to search.

2017ലെ നോട്ട്ബുക്ക് സെലിബ്രേഷന്‍;'കോഹ്‌ലി ഇതെല്ലാം മനസ്സില്‍ വെയ്ക്കുമെന്ന് കരുതിയില്ല'

2017ലെ നോട്ട്ബുക്ക് സെലിബ്രേഷന്‍;കോഹ്‌ലി ഇതെല്ലാം മനസ്സില്‍ വെയ്ക്കുമെന്ന് കരുതിയില്ല

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ കെസ്‌റിക് വില്യംസും തമ്മിലുള്ള വാക്കേറ്റം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. 2017 ല്‍ ജമൈക്കയില്‍ നടന്ന ഏകദിന മത്സരത്തില്‍ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയ വില്യംസ് ''നോട്ട്ബുക്ക് ആഘോഷം'' നടത്തിയതാണ് മൈതാനത്തെ വഴക്കിന് കാരണം. എന്നാല്‍ 2019 ല്‍ ഇതിനെല്ലാം പ്രതികാരം ചെയ്യാന്‍ കോഹ്‌ലിക്ക് കഴിഞ്ഞു.

2017ല്‍ ജമൈക്കയില്‍ നടന്ന നോട്ട് ബുക്ക് സെലിബ്രേഷന്‍ വിരാട് കോഹ്‌ലിയെ ഇത്ര മാത്രം അലട്ടിയിരുന്നുവെന്ന് താന്‍ പിന്നീട് മാത്രമാണ് മനസ്സിലാക്കിയത് എന്ന് പറയുകയാണ് വിന്‍ഡീസ് ബൗളര്‍ കെസ്രിക് വില്യംസ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് നെറ്റ്വര്‍ക്ക് 360 ന് നല്‍കിയ അഭിമുഖത്തില്‍ വില്യംസ് പറഞ്ഞു, ' വിക്കറ്റെടുത്ത ശേഷമുള്ള തന്റെ ആഘോഷം കോഹ് ലിക്ക് പിടിച്ചില്ല, താന്‍ കോഹ്‌ലിയ്ക്ക് മത്സര ശേഷം ഹസ്തദാനം നല്‍കുവാന്‍ മുതിര്‍ന്നപ്പോള്‍ ബൗളിംഗ് കൊള്ളാം എന്നാല്‍ സെലിബ്രേഷന്‍ മോശമായിരുന്നുവെന്നുമാണ്, ഇതും പറഞ്ഞ് കോഹ്‌ലി നടന്നകന്നുവെന്നും ക്രെസിക് വില്യംസ് പറഞ്ഞു. അതിന് ശേഷം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയപ്പോള്‍ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍ നേരെ തന്നോട് വന്ന് പറഞ്ഞത് ഇത്തവണ നോട്ട്ബുക്ക് സെലിബ്രേഷന്‍ നടക്കാന്‍ പോകുന്നില്ലെന്നാണ്.

കഴിഞ്ഞ വര്‍ഷം ടി 20 ഐ പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന ആദ്യ ടി 20 യില്‍ വില്യംസ് ആക്രമണത്തിനിരയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ അദ്ദേഹത്തെ ഒരു സിക്‌സറടിച്ചു. തുടര്‍ന്ന്, കെസ്‌റികിന്റെ തന്നെ ''നോട്ട്ബുക്ക് ആഘോഷം'' അദ്ദേഹം അനുകരിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടാം മത്സരത്തില്‍ കോഹ്‌ലിയുടെ വിക്കറ്റെടുത്തപ്പോള്‍ വിരല്‍ ചുണ്ടില്‍ വെച്ചാണ് ക്രെസിക് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

2017ലെ സംഭവം ഇപ്പോളും താരം മനസ്സില്‍ വെച്ചിരുന്നുവെന്നത് തന്നെ ഞെട്ടിച്ചുവെന്നും കെസ്രിക് പറഞ്ഞു. മത്സരത്തില്‍ താനെറിയുന്ന ഓരോ പന്തിനും വിരാട് കോഹ്‌ലി എന്തെങ്കിലും പറഞ്ഞു കൊണ്ടിരുന്നുവെന്നും താന്‍ മിണ്ടാതെ ബാറ്റ് ചെയ്യൂ, നിങ്ങളൊരു കുട്ടിയെ പോലെയാണ് പെരുമാറുന്നതെന്നുമാണ് താന്‍ മറുപടി നല്‍കിയത്. എന്നാല്‍ മത്സരത്തില്‍ അന്തിമ ജയം കോഹ്‌ലിക്കായിരുന്നു. കെസ്‌റിക് വിരാടിനെതിരെ എറിഞ്ഞ 12 പന്തുകളില്‍ നിന്ന് വിരാട് 32 റണ്‍സാണ് നേടിയത്. തന്റെ സ്‌പെല്‍ 3.4 ഓവറില്‍ 60-0 എന്ന നിലയില്‍ കെസ്‌റികിന് അവസാനിപ്പിക്കേണ്ടി വന്നു. വിരാട് കോഹ്‌ലിയുമായുള്ള സംസാരം തന്റെ ശ്രദ്ധ തെറ്റിച്ചുവെന്നും തന്നെ തല്ലി തകര്‍ക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. പിന്നീട് പത്രങ്ങളില്ലെല്ലാം തന്റെ പടം വന്നപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും എന്നാല്‍ താന്‍ ഇത്തരം വെല്ലുവിളികളെ ഇഷ്ടമാകുന്ന വ്യക്തിയാണ്. വിരാട് കോഹ്‌ലി നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായിരിക്കാം എന്നാല്‍ ലോകത്തിലെ ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ള ബൗളറാണ് ഞാനെന്ന് സ്വയം മനസ്സില്‍ പറഞ്ഞാണ് താന്‍ അടുത്ത മത്സരത്തിന് ഇറങ്ങിയതെന്ന് കെസ്രിക് വ്യക്തമാക്കി.


Next Story

Related Stories