TopTop
Begin typing your search above and press return to search.

കരിയറിലെ 56-ാം ഹാട്രിക് നേട്ടം; പുതുവര്‍ഷത്തില്‍ വിമര്‍ശകര്‍ക്ക് ക്രിസ്റ്റ്യാനോയുടെ മറുപടി

കരിയറിലെ 56-ാം ഹാട്രിക് നേട്ടം; പുതുവര്‍ഷത്തില്‍ വിമര്‍ശകര്‍ക്ക് ക്രിസ്റ്റ്യാനോയുടെ മറുപടി

പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടി യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിമര്‍ശകര്‍ക്ക് മുറപടി നല്‍കി. ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ റൊണാള്‍ഡോ നേടിയ ഹാട്രിക് കരുത്തില്‍ യുവന്റസ് മറുപടിയില്ലാത്ത നാല് ഗോളിന് കാഗ്ലിയാരിയെ തോല്‍പ്പിച്ചു.പുതിയ ഹെയര്‍സ്‌റ്റൈലില്‍ ഹോം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ 49-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ബോക്‌സിനുള്ളിലെ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ കാഗ്ലിയാരി താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 67-ാം മിനിറ്റില്‍ കുതിച്ചെത്തിയ പൗളോ ഡിബാലയെ വീഴ്ത്തിയതിന് റഫറി യുവന്റസിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ രണ്ടാം ഗോള്‍ സ്വന്തമാക്കി.

81-ാം മിനിറ്റില്‍ ഗോള്‍സാലോ ഹിഗ്വെയ്ന്‍ കൂടെ ഗോള്‍ നേടിയതോടെ ഇറ്റാലിയന്‍ ചാമ്പ്യന്‍ ടീം വിജയം ഉറപ്പിച്ചു. 82-ാം മിനിറ്റിലാണ് ഈ വര്‍ഷത്തെ റൊണാള്‍ഡോയുടെ ആദ്യ ഹാട്രിക് പിറന്നത്. ഡഗ്ലസ് കോസ്റ്റ ബോക്സിലേക്ക് നീട്ടി നല്‍കിയ പന്ത് വലതുകാല്‍ കൊണ്ട് നിയന്ത്രിച്ച് ഇടതുകാലു കൊണ്ട് അനായാസം റൊണാള്‍ഡോ ഗോള്‍വല കുലുക്കി. ആദ്യമായാണ് സീരി എയിലെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ റൊണാള്‍ഡോ ഗോളടിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്ബോള്‍ കരിയറിലെ 56-ാം ഹാട്രിക് നേട്ടമാണ് ഇത്.

📅 Jumping into 2020 like... #JuveCagliari #FinoAllaFine #ForzaJuve pic.twitter.com/C1wnfplBGQ
— JuventusFC (@juventusfcen) January 6, 2020

Next Story

Related Stories