TopTop
Begin typing your search above and press return to search.

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡിട്ട് കഗിസോ റബാദ

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡിട്ട് കഗിസോ റബാദ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലൂടെ ബൗളര്‍മാരുടെ പട്ടികയില്‍ പുതിയ റെക്കോര്‍ഡിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പേസര്‍ കഗിസോ റബാദ. അതിവേഗത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് റബാദ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ മത്സരത്തില്‍ ഫാഫ് ഡുപ്ലെസ്സിയുടെ വിക്കറ്റ് നേടിയതോടെയാണ് റബാദ ഈ നേട്ടത്തിലെത്തിയത്.

27 മത്സരങ്ങളില്‍ നിന്നാണ് റബാദയുടെ ഈ നേട്ടം. 32 മത്സരങ്ങളില്‍ നിന്നും 50 വിക്കറ്റുകള്‍ നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനില്‍ നരെയ്നിന്റെ റെക്കോര്‍ഡാണ് മറികടന്നത്. നരെയ്നിനെക്കാളും അഞ്ചുമത്സരങ്ങള്‍ കുറച്ചു കളിച്ചാണ് റബാദ ഈ നേട്ടം കൈവരിച്ചത്. ഈ സീസണില്‍ ഇതുവരെ 9 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് റബാദയുടെ നേട്ടം. ഈ സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഞറാദ തന്നെയാണ് മുന്നില്‍. നിലവില്‍ പര്‍പ്പിള്‍ ക്യാപ്പും റബാദയുടെ പക്കലാണ്.


Next Story

Related Stories