TopTop
Begin typing your search above and press return to search.

കൊവിഡ് സ്ഥിരീകരിച്ച കനികയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമും താമസിച്ചത് ഒരിടത്ത്; താരങ്ങള്‍ നിരീക്ഷണത്തില്‍

കൊവിഡ് സ്ഥിരീകരിച്ച കനികയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമും താമസിച്ചത് ഒരിടത്ത്; താരങ്ങള്‍ നിരീക്ഷണത്തില്‍

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കൊവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലില്‍. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ലഖ്നൗവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കനിക റൂമെടുത്തിരുന്നു. ഇതേ ഹോട്ടലിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങളും താമസിച്ചിരുന്നത്.

മാര്‍ച്ച് 11മുതല്‍ കനിക നഗരത്തിലുണ്ടായിരുന്നു. ഇവരുടെ സഞ്ചാരപദം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുപി ആരോഗ്യവകുപ്പ്. ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളായാണ് ശ്രമം നടത്തുന്നത്. ഇതിനിടയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നത്.

മാര്‍ച്ച് 15-നായിരുന്നു ലഖ്നൗവില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ഈ പരമ്പര റദ്ദാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നിലവില്‍ താരങ്ങള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്.

Next Story

Related Stories