TopTop
Begin typing your search above and press return to search.

കരോലിസ് സ്‌കിന്‍കിസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍

കരോലിസ് സ്‌കിന്‍കിസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്‌പോര്‍ട്ടിങ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് നിയമിതനായി. ലിത്വാനിയയിലെ ഒരു ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുള്ള കരോലിസിന്റെ അറിവും വൈദഗ്ധ്യവും, അനുഭവ പരിജ്ഞാനവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മുതല്‍ക്കൂട്ടാകുമെന്ന് ക്ലബ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സുഡുവയിലെ സേവനകാലത്ത് ടീം തിരഞ്ഞെടുപ്പിലും ആഭ്യന്തര നേതൃത്വ മാനേജുമെന്റിലും കരോലിസ് പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, ക്ലബ് 2017, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ ലിത്വാനിയന്‍ ലീഗില്‍ ഒന്നാമതെത്തി, കൂടാതെ ഈ വര്‍ഷങ്ങളില്‍ യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി.

'ക്ലബ്ബിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടറായി എത്തുന്ന കരോലിസിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉടമസ്ഥരുടെയും മാനേജ്‌മെന്റിന്റെയും പേരില്‍ സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അഭിവാജ്ഞയുള്ള ഒരു മഹത്തായ ക്ലബ്ബാണ്, എല്ലാ കായിക കാര്യങ്ങളുടെയും ചുക്കാന്‍ പിടിക്കുന്ന അദ്ദേഹത്തോടൊപ്പം ക്ലബ് കളത്തില്‍ സ്ഥിരമായ വിജയം നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ''കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സിഇഒ വീരേന്‍ ഡി സില്‍വ പറയുന്നു.

കേരളത്തിലേക്ക് വരുന്നത് എനിക്ക് ആവേശകരവും വിനീതവുമായ അവസരമാണ്. ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചതിന് ക്ലബ് മാനേജ്‌മെന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ക്ലബ്ബിന്റെ കാഴ്ചപ്പാടിനും കേരള ആരാധകരുടെ അഭിനിവേശത്തിനും ഫുട്‌ബോളിനോടുള്ള അവരുടെ ഇഷ്ടത്തിനും വിലനല്‍കികൊണ്ട്, നമ്മള്‍ ഒരുമിച്ച് ഈ ക്ലബ് വളര്‍ത്തി ഞങ്ങള്‍ക്കും പിന്തുണക്കുന്നവര്‍ക്കും അഭിമാനിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കും, ''ക്ലബില്‍ ഒരു പുതിയ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കരോലിസ് പറഞ്ഞു. ക്ലബ്ബിന്റെ സ്‌ക്വാഡിന്റെ നിരന്തരവും സ്ഥിരവുമായ ബില്‍ഡ് അപ്പ്, കാര്യക്ഷമമായ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ടീം തിരഞ്ഞെടുപ്പ്, സ്‌കൗട്ടിംഗ്, റിക്രൂട്ട്‌മെന്റ് എന്നീ കാര്യങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കരോലിസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കും.

Next Story

Related Stories