TopTop
Begin typing your search above and press return to search.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ഇനി കോഴിക്കോടും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ഇനി കോഴിക്കോടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിലെ മത്സരങ്ങള്‍ കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ മൈതാനത്ത്. നിലവില്‍ ഐ-ലീഗ് ക്ലബ്ബ് ഗോകുലം എഫ്.സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണ് കോര്‍പറേഷന്‍ സ്റ്റേഡിയം. അതുകൊണ്ട് തന്നെ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കും ഐ-ലീഗ് മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകും. പ്രദീപ് കുമാര്‍ എം.എല്‍.എ, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് നടത്തിയ യോഗത്തിലാണ് തീരുമാനമായത്.

സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ഗ്രൗണ്ട് നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കും. ഇതിനായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കും. ഗ്രൗണ്ടില്‍ നിലവിലുള്ള ഫ്‌ളഡ്‌ലൈറ്റ് അപ്‌ഡേഷന്‍, ഗ്രൗണ്ടിലും പവലിയനിലും സിസിടിവി, വൈഫ് സ്ഥാപിക്കുക, ഗ്രൗണ്ടില്‍ മഴവെള്ളം ഒഴിഞ്ഞുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുക. കൊച്ചി കലൂര്‍ സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടേയും കോര്‍പ്പറേഷന്റേയും കെ.എഫ്.എയുടേയും നിസ്സഹകരണം കാരണം ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

Related Stories