TopTop
Begin typing your search above and press return to search.

മിസ്റ്റര്‍ യൂണിവേഴ്‌സാകുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി

മിസ്റ്റര്‍ യൂണിവേഴ്‌സാകുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി

മിസ്റ്റര്‍ യൂണിവേഴ്‌സ് 2019 ആയി ഇന്ത്യക്കാരനായ ബോഡി ബില്‍ഡര്‍ ചിതറേഷ് നടേശന്‍. 11-ാം ലോക ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇദ്ദേഹം ചാമ്പ്യന്മാരുടെ ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ അഞ്ച് മുതല്‍ 10 വരെ ദക്ഷിണ കൊറിയയിലെ ജേജു ദ്വീപില്‍ നടന്ന മത്സരത്തിലാണ് ഈ മലയാളി വിജയിയായത്.

90 കിലോഗ്രാം വിഭാഗത്തിലാണ് 33കാരനായ ഇദ്ദേഹം മത്സരിച്ചത്. 38 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണവും 13 വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 23 മെഡലുകള്‍ നേടി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. തായ്‌ലാന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. വിവിധ ഭാര വിഭാഗങ്ങളില്‍ നേടുന്ന മെഡലുകളുടെ എണ്ണത്തിനനുസരിച്ചാണ് ടീമിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്.

ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ബോഡി ബില്‍ഡിംഗ് നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കപ്പൈട്ടതോടെ തന്നെ താന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇദ്ദേഹം വിജയിയായിരുന്നു. ഒക്ടോബറില്‍ തായ്‌ലന്‍ഡില്‍ നടന്ന മത്സരത്തില്‍ മിസ്റ്റര്‍ ഏഷ്യയായി തെരഞ്ഞെടുക്കപ്പെട്ടു.

മിസ്റ്റര്‍ യൂണിവേഴ്‌സ് ആകുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തോടൊപ്പം മിസ്റ്റര്‍ ഏഷ്യപ്പട്ടവും മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടവും നേടുന്ന ലോകത്തിലെ ആദ്യ വ്യക്തിയുമായി മാറിയിരിക്കുകയാണ് ഇദ്ദേഹം.


Next Story

Related Stories