TopTop
Begin typing your search above and press return to search.

കേരള അണ്ടര്‍-19 ക്രിക്കറ്റ് താരം ബൈക്കപകടത്തില്‍ മരിച്ചു

കേരള അണ്ടര്‍-19 ക്രിക്കറ്റ് താരം ബൈക്കപകടത്തില്‍ മരിച്ചു

കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം കട്ടപ്പന വലിയപാറ വള്ളോമാലില്‍ നിര്‍മല്‍ ജെയ്മോന്‍ (19) ബൈക്ക് അപകടത്തില്‍ മരിച്ചു. തൊടുപുഴ മുട്ടത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിര്‍മലിനെ രാത്രി തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച്ച രാത്രി 8.30 ന് മുട്ടം കുരുശുപള്ളിക്കവലയിലാണ് അപകടം നടന്നത്. കട്ടപ്പന ഐ ടി ഐ വിദ്യാര്‍ത്ഥിയായിരുന്നു നിര്‍മ്മല്‍. തൊടുപുഴ മണക്കാട് സ്‌കൂളിലാണ് നിര്‍മ്മല്‍ പ്ലസ്ടു പഠിച്ചത്. കട്ടപ്പനയിലുള്ള സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരവെയാണ് അപകടം. പരിക്കേറ്റ സുഹൃത്ത് അനന്ദുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മീഡിയം പേസ് ബൗളറായ നിര്‍മല്‍ കഴിഞ്ഞ വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അണ്ടര്‍-19 ബി ടീമില്‍ ഇടം നേടിയിരുന്നു. ഓസ്ട്രേലിയയുടെ പേസ് ബൗളറായിരുന്ന ഗ്ലെന്‍ മഗ്രാത്തിന് കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനവും നേടി. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിന്റെ അണ്ടര്‍-19 ടീമംഗമാണ്.


Next Story

Related Stories