TopTop
Begin typing your search above and press return to search.

സംശയാസ്പദമായ ബൗളിംഗ് ആക്ഷന്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌ന് ഐപിഎല്‍ സമിതിയുടെ ക്ലീന്‍ ചിറ്റ്

സംശയാസ്പദമായ ബൗളിംഗ് ആക്ഷന്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌ന് ഐപിഎല്‍ സമിതിയുടെ ക്ലീന്‍ ചിറ്റ്

ബൗളിംഗ് ആക്ഷന്റെ പേരില്‍ ആക്ഷേപം കേട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌ന് ഐപിഎല്‍ സമിതിയുടെ ക്ലീന്‍ ചിറ്റ്. നരെയ്‌ന്റെ ബൗളിംഗ് ആക്ഷനില്‍ സംശയിക്കത്തക്ക പ്രശ്‌നങ്ങളില്ലെന്ന് ഐപിഎല്‍ സസ്‌പെക്റ്റ് ബൗളിംഗ് ആക്ഷന്‍ കമ്മിറ്റി വിലയിരുത്തി.പ്രസ്താവനയിലാണ് സമിതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച ചെന്നൈ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനിടെ ഫീല്‍ഡ് അമ്പയറാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ചത്.

നരെയ്‌ന്റെ ബൗളിംഗ് ആക്ഷന്റെ വിവിധ വീഡിയോ ദൃശ്യങ്ങള്‍ സമിതി സസൂക്ഷ്മം പരിശോധിച്ചു. പല വശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സ്ലോ മോഷനില്‍ ഉള്‍പ്പെടെ പരിശോധിച്ചു. ബൗള്‍ ചെയ്യുമ്പോള്‍ കൈമുട്ട് വളയുന്നത് അനുവദനീയമായ പരിധിക്കുള്ളിലാണെന്നാണ് കണ്ടെത്താനായത്. സമര്‍പ്പിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൡ കാണുന്നതുപോലെയുള്ള ബൗളിംഗ് ആക്ഷന്‍ മാത്രമേ ഐപിഎല്ലിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും നരെയ്ന്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടെ, സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരിലുള്ള മുന്നറിയിപ്പ് പട്ടികയില്‍നിന്നും നരെയ്‌ന്റെ പേര് ഒഴിവാക്കി.

2015ല്‍ സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ഐസിസി നരെയ്‌നെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൗളിങ് ചെയ്യുന്നതില്‍നിന്ന് വിലക്കിയിരുന്നു. എന്നാല്‍ 2016ല്‍ ബൗളിംഗ് ആക്ഷനില്‍ ആവശ്യമായ മാറ്റം വരുത്തി നരെയ്ന്‍ തിരിച്ചെത്തി. 2018ല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും നരെയ്‌ന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തതില്‍ നരെയ്ന്റെ ബൗളിംഗ് നിര്‍ണായകമായിരുന്നു. 18ാം ഓവറില്‍ 20 റണ്‍സാണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നരെയ്ന്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി അപകടകാരിയായ പൂരനെ നരെയ്ന്‍ മടക്കി. അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയത് 14 റണ്‍സ്. 11 റണ്‍സ് മാത്രം വഴങ്ങി നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചു.


Next Story

Related Stories