TopTop
Begin typing your search above and press return to search.

സംഗക്കാരയും ഗില്ലസ്പിയും ക്വാറന്റൈനില്‍ പ്രവേശിച്ചു

സംഗക്കാരയും ഗില്ലസ്പിയും ക്വാറന്റൈനില്‍ പ്രവേശിച്ചു

കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയെയും ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് താന്‍ ഇപ്പോള്‍ സ്വയം ക്വാറന്റൈനിലാണെന്ന് മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരെ അറിയിച്ചു. യൂറോപ്പ് സന്ദര്‍ശിച്ചവര്‍ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് സംഗക്കാര ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്.

''എനിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ല, എന്നാല്‍ ഞാന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം ക്വാറന്റൈനില്‍ തുടരുകയാണ്. ലണ്ടനില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഞാന്‍ മടങ്ങിയെത്തിയത്. എത്തി ആദ്യംകണ്ടത് മാര്‍ച്ച് ഒന്നിനും 15-നും ഇടയ്ക്ക് യാത്ര ചെയ്ത് എത്തിയവര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്വയം ക്വാറന്റൈനില്‍ തുടരണമെന്നുമുള്ള വാര്‍ത്തയാണ്'', സംഗക്കാര പറഞ്ഞു.

പ്രതിരോധ നടപടികളുടെ ഭാഗമായി ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പിയും ഐസൊലേഷനിലാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടത്തിന് ശേഷം തിരിച്ചെത്തിയതോടെയാണ് ഗില്ലസ്പി ഐസോലേനില്‍ പ്രവേശിച്ചത്. രണ്ടാഴ്ചയോളം സ്വയം ക്വാറന്റൈനിലാണ് താരം. ഇംഗ്ലീഷ് കൗണ്ടി ടീമായ സസ്‌കസിന്റെ മുഖ്യപരിശീലകനാണ് ഗില്ലസ്പി ഇപ്പോള്‍. ടീമിന്റെ പ്രീ സീസണ്‍ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഗില്ലസ്പി ദക്ഷിണാഫ്രിക്കയില്‍ പോയത്.


Next Story

Related Stories