TopTop
Begin typing your search above and press return to search.

ഐഎസ്എല്‍ യുവതാരം പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സില്‍

ഐഎസ്എല്‍ യുവതാരം പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സില്‍

മിസോറം സ്വദേശിയും എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്‌സി താരവുമായ ലാല്‍തങ്ക ഖോള്‍ഹ്രിങ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയില്‍. 22 കാരനായ പ്യൂട്ടിയ എന്നറിയപ്പെടുന്ന താരം ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്‌സിലും പ്രാഗല്‍ഭ്യം തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‌ലഹേം വെങ്ത്‌ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്‌ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്‌കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്‌സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി 4 മല്‍സരങ്ങളിലാണ് കളിച്ചത്.

കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്ത അദ്ദേഹത്തിന്റെ വൈവിധ്യപൂര്‍ണമായ കഴിവുകള്‍ കളിക്കളത്തില്‍ പ്രകടമായിരുന്നു. സാഹചര്യത്തോടൊത്തുളള പൊരുത്തപ്പെടലും സ്‌ഫോടനാല്‍മകമായ വേഗതയും കാരണം പ്യൂട്ടിയ ടീമിനൊരു മുതല്‍ക്കൂട്ടാകും. മിഡ്ഫീല്‍ഡില്‍ വിശ്വസിച്ച് ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കുന്ന താരമാണ് പ്യൂട്ടിയ

ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമില്‍ കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, പ്യൂട്ടിയ പറഞ്ഞു. ഇടത് കാല്‍ കൊണ്ട് കളിക്കുന്ന പ്യൂട്ടിയ മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍, സെന്ററിലും ഔട്ട്‌വൈഡിലും തന്റെ കഴിവ് പുറത്തെടുക്കാനാകും. എല്ലാത്തിനുമുപരി കളിക്കളത്തില്‍ വലിയ കാഴ്ചപ്പാടും സാങ്കേതികതയും ഉളള ആളാണ് പ്യൂട്ടിയ. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Next Story

Related Stories