TopTop
Begin typing your search above and press return to search.

ബുംറയ്ക്ക് മുംബൈയെ കരയ്‌ക്കെത്തിക്കാന്‍ കഴിയുന്നില്ല; മലിംഗയ്ക്കായി മുറവിളി കൂട്ടി ആരാധകര്‍

ബുംറയ്ക്ക് മുംബൈയെ കരയ്‌ക്കെത്തിക്കാന്‍ കഴിയുന്നില്ല; മലിംഗയ്ക്കായി മുറവിളി കൂട്ടി ആരാധകര്‍

വൈറ്റ്‌ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇതിഹാസ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ അഭാവം കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ അറിഞ്ഞു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ മുംബൈ പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴസ് മുന്‍ ചാമ്പ്യന്‍മാരെ അനായാസം പരാജയപ്പെടുത്തി. മുംബൈക്കായി സൂപ്പര്‍ ഓവറില്‍ ബുംറയാണ് പന്തെറിഞ്ഞതെങ്കിലും ടീം പരാജയപ്പെട്ടു.

കഴിഞ്ഞ സീസണില്‍ നാലാം കിരീടം നേടാന്‍ മുംബൈയെ സഹായിച്ചതില്‍ മലിംഗയുടെ പങ്ക് നിര്‍ണായകമായിരുന്നു. അന്ന് ഫൈനലില്‍ ധോണി നയിക്കുന്ന ചെന്നൈയെ പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം നേടിയത്. ഇത്തവണ വ്യക്തിപരമായ കാരണങ്ങളാല്‍ മലിംഗ ഐപിഎല്‍ 2020 ല്‍ നിന്ന് പിന്മാറിയതോടെ, ലീഗില്‍ മുംബൈ ബൗളിംഗ് യൂണിറ്റിന് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്തം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയിലായിരുന്നു. എന്നാല്‍ ബാംഗ്ലൂരിനെതിരായ ഹൈ-വോള്‍ട്ടേജ് ഏറ്റുമുട്ടലില്‍ മുംബൈയെ രക്ഷിക്കുന്നതില്‍ ബുംറ പരാജയപ്പെട്ടു, ഇതേതുടര്‍ന്നാണ് മലിംഗയുടെ അഭാവം മുംബൈ ബാധിച്ചതായി ചൂണ്ടികാട്ടി ആരാധകര്‍ രംഗത്തെത്തിയത്. ചിലര്‍ മലിംഗയെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.ഇത് ട്വിറ്ററില്‍ ട്രെഡിംഗാകുകയും ചെയ്തു.





Next Story

Related Stories