TopTop

ആരോഗ്യം മോശം, നടക്കാന്‍ കഴിയുന്നില്ല, ഇതിഹാസ താരം പെലെ വിഷാദ രോഗത്തിന്റെ പിടിയില്‍

ആരോഗ്യം മോശം, നടക്കാന്‍ കഴിയുന്നില്ല, ഇതിഹാസ താരം പെലെ വിഷാദ രോഗത്തിന്റെ പിടിയില്‍

ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആനന്ദത്തില്‍ ആറാടിച്ച കാല്‍പന്തുകളിയുടെ മാന്ത്രികന്‍ പെല വിഷാദത്തിന്റെ പിടിയില്‍. ആരോഗ്യം തീര്‍ത്തും മോശമായതും പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്തതും ഇതിഹാസ താരത്തെ ഏകനായിരിക്കാന്‍ പ്രേരിപ്പിക്കുകയാണ്. പെലയുടെ മകന്‍ എഡിനോ ആണ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായി വിശേഷിപ്പിക്കപ്പെടുന്ന താരത്തിന്റെ വാര്‍ധക്യ കാല ജീവിതത്തെക്കുറിച്ച് പറഞ്ഞത്.

' വളരെ ക്ഷീണിതനാണ് അദ്ദേഹം. നേരത്തെ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിന് ശേഷം അദ്ദേഹത്തിന് സ്വന്തമായി സഞ്ചരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇത് അദ്ദേഹത്തെ വല്ലാതെ അസ്വസ്തനാക്കുന്നു. വിഷാദ രോഗത്തിന് സമാനമായ അവസ്ഥയിലാണ് അദ്ദേഹം. രാജാവായിരുന്നു ഒരു കാലത്ത് അദ്ദേഹം. ഇന്ന് അദ്ദേഹത്തിന് സ്വന്തമായി നടക്കാന്‍ പോലും സാധിക്കുന്നില്ല' എഡിനോ പറഞ്ഞു.
സ്വതന്ത്രമായി ചലിക്കാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ തനിച്ചിരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ആളുകളുടെ കൂട്ടത്തില്‍ പെടാനോ വീട്ടില്‍നിന്ന് പുറത്തേക്ക് പോകാനോ പെലെ ആഗ്രഹിക്കുന്നില്ലെന്നും മകന്‍ പറഞ്ഞു. 'ആകെ അസ്വസ്തനാണ് അദ്ദേഹം' മകന്‍ ലോകത്തെ വിഭ്രമിപ്പിച്ച ഇതിഹാസ താരത്തിന്റെ ഇന്നത്തെ അവസ്ഥ വിശദീകരിച്ചു. ടെലിവിഷന്‍ ചാനലായ ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അച്ഛന്റെ സമകാലികാവസ്ഥ വിശദീകരിച്ചത്. ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പി പോലും ചെയ്യാന്‍ പെലെ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് പെലെയുടെതായി വന്ന ചിത്രങ്ങളെല്ലാം അദ്ദേഹം വീൽ ചെയറിൽ ഇരിക്കുന്നതായിരുന്നു.



20 വര്‍ഷത്തെ തന്റെ കായിക ജീവിതത്തിനിടയില്‍ മൂന്ന് ലോകകപ്പുകളാണ് പെലെ തന്റെ നാടായ ബ്രസിലിന് നേടികൊടുത്തത്. 1970 ല്‍ ഇറ്റലിയെ 4-1 ന് തോല്‍പ്പിച്ച് ബ്രസീല്‍ ലോകകപ്പ് നേടിയതിന്റെ 50 -ാം വര്‍ഷമാണ് ഇത്.


Next Story

Related Stories