TopTop
Begin typing your search above and press return to search.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ നോക്കൗട്ട് റൗണ്ടില്‍; മെസി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ നോക്കൗട്ട് റൗണ്ടില്‍; മെസി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ നോക്കൗട്ട് റൗണ്ടില്‍ കടന്നു. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ മുന്നേറ്റം. സുവാരസിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബാഴ്‌സയ്ക്കായി ലിയോണല്‍ മെസിയും ഗ്രീസ്മാനും ഗോള്‍ നേടി. 77-ാം മിനിട്ടില്‍ സാഞ്ചോയുടെ വകയായിരുന്നു ബോറൂസ്യയുടെ ആശ്വാസ ഗോള്‍.

ലീഗില്‍ ഡോര്‍ട്മുണ്ടിനെതിരെ ഇറങ്ങിയതോടെ ലയണല്‍ മെസ്സി ബാഴ്‌സലോണക്കായി 700 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. കരിയറില്‍ ഇതുവരെ ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് വേണ്ടി മാത്രം കളിച്ചിട്ടുള്ള താരമാണ് ലയണല്‍ മെസ്സി. 700 മത്സരങ്ങളില്‍ നിന്നായി 612 ഗോളുകള്‍ മെസ്സി ഇതുവരെ നേടിയിട്ടുണ്ട്. 612 ഗോളുകള്‍ക്ക് ഒപ്പം 49 ഹാട്രിക്കും 235 അസിസ്റ്റും മെസ്സിയുടെ അക്കൗണ്ടിലുണ്ട്. 32കാരനായ മെസ്സി ബാഴ്‌സലോണക്ക് ഒപ്പം 34 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട് ഇതുവരെ. 767 മത്സരങ്ങള്‍ ബാഴ്‌സലോണക്കായി കളിച്ചിട്ടുള്ള സാവിക്കാണ് ഇപ്പോള്‍ ബാഴ്‌സലോണക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചു എന്ന നേട്ടമുള്ളത്. വരും വര്‍ഷങ്ങളില്‍ അതും മെസ്സി മറികടക്കും എന്നാണ് കരുതപ്പെടുന്നത്. അതേസമയം ഡോര്‍ട്മുണ്ടിനെതിരെയുള്ള ഗോള്‍ നേട്ടത്തോടെ മെസ്സി മറ്റൊരു റെക്കോര്‍ഡും പിന്നിട്ടു. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്ക് എതിരെ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് മെസ്സിക്ക് സ്വന്തമായത്. ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയുടെ ഗോള്‍ വേട്ടയ്ക്ക് ഇരയാകുന്ന 34ആമത്തെ ക്ലബാണ് ഡോര്‍ട്മുണ്ട്. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് മെസിയുടെ നേട്ടം. റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗില്‍ 33 ക്ലബുകള്‍ക്ക് എതിരെയാണ് ഇതുവരെ ഗോള്‍ സ്‌കോര്‍ ചെയ്തത്.


Next Story

Related Stories