TopTop
Begin typing your search above and press return to search.

മെസ്സിക്ക് ആറാം തവണ ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരം, ഇത് റെക്കോഡ് നേട്ടം

മെസ്സിക്ക് ആറാം തവണ ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരം, ഇത് റെക്കോഡ് നേട്ടം

മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്. മെസ്സി ഇത് ആറാം തവണയാണ് ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരം നേടുന്നത്. ഇതി റെക്കോഡ് നേട്ടമാണ്. ലിവര്‍പൂര്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡിജ്കിനെ (നെതര്‍ലാന്റ്‌സ്) മറികടന്നാണ് മെസ്സി ഇത്തവണ ബാല്ലന്‍ ദി ഓര്‍ നേടിയത്. 2015ന് ശേഷമാണ് 32കാരനായ അര്‍ജന്റൈന്‍ - ബാഴ്‌സലോണ താരം ഇത്തവണ ബാല്ലന്‍ ദി ഓര്‍ നേടിയിരിക്കുന്നത്. ലോകത്തെ മികച്ച താരത്തിനുള്ള മത്സരത്തില്‍ മെസ്സിയുടെ പ്രധാന എതിരാളിയായ പോര്‍ച്ചുഗല്‍ - യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാം സ്ഥാനത്തായി. പാരീസിലെ ഷേറ്റ്‌ലെറ്റ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ ഭാര്യ ആന്റൊണെല്ല റൊകൂസോയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് പുരസ്‌കാരം സ്വീകരിക്കാന്‍ മെസ്സി എത്തിയത്. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് നയിച്ച റിയല്‍ മാഡ്രിഡ് താരം ലൂക്ക മോഡ്രിച്ചിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബാല്ലന്‍ ദി ഓര്‍.


Next Story

Related Stories