TopTop
Begin typing your search above and press return to search.

രണ്ട് ജയങ്ങള്‍ക്കപ്പുറം ലിവര്‍പൂളിന് കന്നി പ്രീമിയര്‍ ലീഗ് കിരീടം

രണ്ട് ജയങ്ങള്‍ക്കപ്പുറം ലിവര്‍പൂളിന് കന്നി പ്രീമിയര്‍ ലീഗ് കിരീടം

പ്രീമിയര്‍ ലിഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തോല്‍വിയോടെ ലിവര്‍പൂളിന്റെ ആദ്യ കിരീടം എന്ന സ്വപ്‌നം അടുത്തിരിക്കുകയാണ്. ലീഗില്‍ ഇനി രണ്ട് കളികള്‍കൂടി ജയിച്ചാല്‍ 30 വര്‍ഷങ്ങള്‍ക്കുശേഷം ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടും. 17ന് എവര്‍ട്ടണുമായാണ് യുര്‍ഗന്‍ ക്ലോപിന്റെയും കൂട്ടരുടെയും കളി. ഈ മത്സരത്തിന് മുമ്പ് സിറ്റിക്ക് രണ്ട് കളിയുണ്ട്. ആഴ്സണലുമായും ബേണ്‍ലിയുമായും. ഈ രണ്ട് കളിയും തോറ്റാല്‍ എവര്‍ട്ടണുമായുള്ള കളിക്കുമുമ്പേ ലിവര്‍പൂള്‍ ചാമ്പ്യന്‍മാരാകും. 29 കളികളില്‍ 82 പോയിന്റാണ് ലിവര്‍പൂളിന്. സിറ്റിക്ക് 28ല്‍ 57ഉം. 25 പോയിന്റ് വ്യത്യാസം

മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടതോടെയാണ് കിരീടം വേഗത്തില്‍ ലിവര്‍പൂളിനോട് അടുത്തത്. 28 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 57 പോയന്റാണ് ഇപ്പോള്‍ ഉള്ളത്. ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ മുഴുവന്‍ സിറ്റി വിജയിച്ചാലും 87 പോയന്റ് മത്രമെ ലഭിക്കുകയുള്ളു. ലീഗില്‍ ഒന്നാമത് നില്‍ക്കുന്ന ഒന്നാമത് നില്‍ക്കുന്ന ലിവര്‍പൂളിന് 29 മത്സരങ്ങളില്‍ നിന്ന് ഇപ്പോള്‍ 82 പോയന്റുണ്ട്. ഇനി അവശേഷിക്കുന്ന 9 മത്സരങ്ങളില്‍ വെറും രണ്ട് മത്സരം ജയിച്ചാല്‍ കിരീടം സ്വന്തമാക്കാം. ലിവര്‍പൂളിന്റെ അടുത്ത ലീഗ് മത്സരത്തിനു മുമ്പ് സിറ്റിക്ക് ആഴ്‌സണലിനെയും ബേര്‍ണ്‍ലിയെയും ലീഗില്‍ നേരിടാന്‍ ഉണ്ട്. സിറ്റി ഈ രണ്ട് മത്സരങ്ങളില്‍ പോയിന്റ് നഷ്ടപ്പെടുത്തുക ആണെങ്കില്‍ ലിവര്‍പൂളിന് കിരീടത്തിലേക്കുള്ള അകലം വീണ്ടും കുറയും.

ക്രിസ്റ്റല്‍ പാലസും എവര്‍ട്ടണുമാണ് ലിവര്‍പൂളിന്റെ അടുത്ത എതിരാളികള്‍. ഈ മത്സരങ്ങള്‍ ജയിച്ച് വീണ്ടും ഇംഗ്ലണ്ട് ഫുട്‌ബോളിന്റെ തലപ്പത്തേക്ക് അടുക്കുക ആകും ലിവര്‍പൂളിന്റെ ലക്ഷ്യം. ആദ്യ പ്രീമിയര്‍ ലീഗ് കിരീടമാണെങ്കിലും ലിവര്‍പൂളിന് ഇത് ചരിത്രത്തില്‍ 19ആം ലീഗ് കിരീടമാകും. 20 ലീഗ് കിരീടങ്ങളുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തൊട്ടു പിറകില്‍ എത്താന്‍ ഇതുകൊണ്ട് ലിവര്‍പൂളിന് സാധിക്കും.

നേരത്തെ ലീഗില്‍ തുടര്‍ച്ചയായി 44 മത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറിയ ലിവര്‍പൂളിന് വാറ്റ്ഫോര്‍ഡ് തടയിട്ടു. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ പരാജയം. പിന്നീട് ബോണ്‍മൗത്തിനെ 2-1ന് പരാജയപ്പെടുത്തി യര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്മാര്‍ തിരിച്ചെത്തി. അവസാന മത്സരത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന വാറ്റ്ഫോര്‍ഡില്‍ നിന്നും ലിവര്‍പൂള്‍ അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം ലിവര്‍പൂളിന്റെ വന്‍ തിരിച്ചുവരവായിരുന്നു ഇത്. അഭിമാനം തിരിച്ചുപിടിക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ കടുത്ത മത്സരത്തിലൂടെയാണ് ലിവര്‍പൂള്‍ ബോണ്‍മൗത്തിനെ തോല്‍പ്പിച്ചത്.

Next Story

Related Stories