TopTop
Begin typing your search above and press return to search.

മലേഷ്യ മാസ്റ്റേഴ്‌സ്: സൈന നെഹ്വാളും പിവി സിന്ധുവും ക്വാര്‍ട്ടറില്‍

മലേഷ്യ മാസ്റ്റേഴ്‌സ്: സൈന നെഹ്വാളും പിവി സിന്ധുവും ക്വാര്‍ട്ടറില്‍

മലേഷ്യ മാസ്റ്റേഴ്‌സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നെഹ്വാളും പിവി സിന്ധുവും ക്വാര്‍ട്ടറിലേക്ക് കടന്നു. ജപ്പാന്‍ താരം അയാ ഒഹോരിയെ ആണ് പി വി സിന്ധു തോല്‍പ്പിച്ചത്. ദക്ഷിണ കൊറിയയുടെ കൗമാര താരം ആന്‍ സെ യംഗിനെയാണ് സൈന പരാജയപ്പെടുത്തിയത്. നേരിട്ട സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. 21-10, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലാണ് അയ ഒഹോരിയെ സിന്ധു തോല്‍പ്പിക്കുന്നത്. തായി സു യിങും സുങ് ജി ഹ്യുനും തമ്മിലുള്ള മത്സര വിജയിയെയാകും സിന്ധു ക്വാര്‍ട്ടറില്‍ നേരിടുക. വെള്ളിയാഴ്ച ആകും ക്വാര്‍ട്ടര്‍ നടക്കുക.

2019 ഒക്ടോബറില്‍ ഫ്രഞ്ച് ഓപ്പണിന് ശേഷം സൈന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. രണ്ടാം റൗണ്ടില്‍ 39 മിനിറ്റിനുള്ളിലണ് സൈന എതിരാളിയെ 25-23, 21-12 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയത്. ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവായ കരോലിന മാരിന ക്വാര്‍ട്ടറിലെ സൈനയുടെ എതിരാളി. നേരത്തെ ചൈനീസ് കായ് യാന്‍ യാനെ 21-16, 21-18ന് 46 മിനിറ്റിനുള്ളില്‍ പരാജയപ്പെടുത്തിയ താരമാണ് കരോലിന മാരിന. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ വെല്ലുവിളി സമീര്‍ വര്‍മ മലേഷ്യ ലീ സിയ ജിയയോട് 52 മിനിറ്റിനുള്ളില്‍ 19-21, 20-22 എന്ന നിലയിലും എച്ച്എസ് പ്രനോയ് 45 മിനിറ്റിനുള്ളില്‍ 14-21, 16-21 എന്ന സ്‌കോറിനുമായി ലോക ഒന്നാം നമ്പര്‍ ജപ്പാനിലെ കെന്റോ മോമോട്ടയോട് പരാജയപ്പെട്ടു.

Next Story

Related Stories